
കൂറ്റനാട് ∙ പെരുമ്പിലാവ്–നിലമ്പൂർ പാതയിൽ ചാലിശേരി മെയിൻ റോഡ് ജംക്ഷനിലെ പഴയ ട്രാഫിക് തറ പൊളിച്ച് മാറ്റണമെന്ന ആവശ്യം ശക്തമായി. ടൗണിൽ മൂന്നുറോഡുകൾ ചേരുന്ന ഭാഗത്ത് വാഹനഗതാഗതം സുഗമമാക്കാനായി സ്ഥാപിച്ച തറയാണ് വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടായിരിക്കുന്നത്.
ജംക്ഷനിലെ റോഡ് വികസനത്തിന്റെ ഭാഗമായി സൂചന ബോർഡുകൾ സ്ഥാപിച്ച ട്രാഫിക് തറ റോഡിനോട് ചേർന്നാണുള്ളത്.മലപ്പുറം, തൃശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമായതിനാൽ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തേക്കും കോക്കൂരേക്കും ചാലിശ്ശേരി വഴിയാണ് പോകുന്നത്.
കുന്നംകുളം, പട്ടാമ്പി, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ട്രാഫിക് തറയുടെ മുൻവശത്തുളള റോഡിലൂടെയാണ് കടന്നുപോകുന്നത്. ഈ റോഡ് നേരെയുളളതാണ്.
എന്നാൽ ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ നേരിട്ട് ട്രാഫിക് തറയെ ചുറ്റി വഴിതിരിഞ്ഞു പോകുന്നത് പലപ്പോഴും ഗതാഗതതടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഇന്നലെ ടൗണിൽ ട്രാഫിക് തറയ്ക്കു സമീപം കാർ നിയന്ത്രണം വിട്ട് അപകടവും ഉണ്ടായി.
അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു. കാറിന് തകരാറ് സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മൂന്ന് ഇരുചക്രവാഹനങ്ങളാണ് ട്രാഫിക് തറയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്.
അപകട ഭീഷണിയായ തറ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഓട്ടോ, ടാക്സി തൊഴിലാളികളും മറ്റു സംഘടനകളും പലവട്ടം അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളുമുണ്ടായിട്ടില്ല.
നിലവിൽ ട്രാഫിക് തറ രാഷ്ട്രീയ സാമൂഹിക സംഘടനകൾ കൊടി, തോരണങ്ങൾ കെട്ടുന്നതിനായാണ് ഉപയോഗിക്കുന്നത്. ടൗണിൽ നിലവിലുള്ള ജംക്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റിന് ചുറ്റും പുതിയ റൗണ്ടാന ഒരുക്കി പഴയ തറ പൂർണമായും പൊളിച്ച് നീക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെടുന്നു.
പട്ടാമ്പി–പെരുമ്പിലാവ് പാതയിൽ കൂറ്റനാട് മുതൽ ചാലിശ്ശേരി വരെയുള്ള, ചാലിശ്ശേരി നാല് കിലോമീറ്റർ റോഡിൽ റോഡിന്റെ അശാസ്ത്രീയ നിർമാണം കാരണമുളള അപകടങ്ങളും നിത്യസംഭവമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]