
പൊസസ്സീവായ കാമകന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് യുവതി കൊലപാതകം പ്ലാൻ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം.
ഉത്തരാഖണ്ഡ്: 30കാരനായ ബിസിനസുകാരനെ ഉത്തരാഖണ്ഡിൽ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇയാൾക്ക് ലഹരി നൽകി ബോധം കെടുത്തിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ കാമുകിയും പാമ്പ് പിടുത്തക്കാരനുമടക്കം മൂന്ന് പേർ പിടിയിലായി.
പൊസസ്സീവായ കാമകന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് യുവതി കൊലപാതകം പ്ലാൻ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. വ്യക്തിപരമായ കാര്യങ്ങളിലെല്ലാം ഇടപെടുന്ന വിധത്തില്‍ കാമുകൻ മാറിയിരുന്നു. ഇതോടെയാണ് സഹിക്കാൻ കഴിയാതെ കൊലപാതകം പ്ലാൻ ചെയ്തത്. ഇതിനായി പാമ്ബാട്ടിയെ കണ്ടെത്തി ക്വട്ടേഷൻ നല്‍കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
അതേസമയം കാമുകന്റെ ശല്യം ഒഴിവാക്കുന്നതോടൊപ്പം പുതിയ കാമുകനുമായി ജീവിക്കാൻ കൂടി വേണ്ടിയായിരുന്നു യുവതി കൊടും ക്രൂരകൃത്യത്തിന് ക്വട്ടേഷൻ നല്‍കിയത്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ബിസിനസുകാരനായ യുവാവിന്റെ മൃതദേഹം കാറില്‍ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം.
ഡോളി എന്നപേരില്‍ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അങ്കിതുമായി സാമ്പത്തിക ഇടപാടുകള്‍ അടക്കം മഹിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു.
ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. മറ്റ് രീതിയില്‍ കൊലപ്പെടുത്തിയാല്‍ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കിയത്. പാമ്പാട്ടി തന്ത്ര പരമായി അങ്കിതിന്റെ കാലില്‍ പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചുവെങ്കിലും പൊലീസുകാര്‍ക്ക് തോന്നിയ സംശയത്തില്‍ നടന്ന അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്ത് വരികയായിരുന്നു.
The post കാമുകന്റെ ശല്യം ഒഴിവാക്കാന്‍ പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്കി യുവതി, പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം : അങ്കിതിനെ കൊല്ലാന്‍ തീരുമാനിച്ചത് സഹികെട്ട് ; കാമുകിയടക്കം മൂന്ന് പേർ പിടിയിൽ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]