
പുത്തൻകോട്ടയ്ക്കകം (ചെന്നിത്തല) ∙ സർക്കാർ തന്ന വീടിനു മുറ്റത്തിറങ്ങാൻ കഴിയാതെ വയോധിക ദമ്പതികൾ. പ്രായത്തിന്റെ അവശതകളിൽ മനസ്സു തളരാതെ ജീവിക്കുമ്പോഴും ഭാസ്കരനും പൊന്നമ്മയ്ക്കും വീടിനു പുറത്തിറങ്ങി സുരക്ഷിതമായി നടക്കാൻ സുമനസ്സുകളുടെ സഹായം ആവശ്യമാണ്.
കാലവർഷങ്ങളും അപ്രതീക്ഷിത മഴയും വന്നുപോയിട്ടും 5 വർഷമായി ഈ ദുരവസ്ഥ അനുഭവിക്കുന്ന വയോധിക ദമ്പതികളുടെ തീരാദുരിതത്തിനു ഇന്നും അറുതിയില്ല. ചെന്നിത്തല– തൃപ്പെരുന്തുറ പഞ്ചായത്ത് 12 ാം വാർഡിലെ പുത്തൻകോട്ടയ്ക്കകം പോച്ചയിൽ വീട്ടിൽ ആർ.
ഭാസ്കരൻ (72), ഭാര്യ ജി. പൊന്നമ്മ(64) എന്നിവരാണ് ദുരിതം പേറി 4 വശവും വെള്ളക്കെട്ടുള്ള ‘ലൈഫ് പദ്ധതി’ യിൽ ലഭിച്ച വീട്ടിൽ കഴിയുന്നത്.
തെങ്ങു കയറ്റത്തൊഴിലാളിയായ ഭാസ്കരനു 3 വർഷം മുൻപ് സൈക്കിളിൽ നിന്നുവീണു നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു.
അന്നുമുതൽ ജോലിക്കു പോകാതെ വീട്ടിൽ വിശ്രമിക്കുകയാണ്. ഭാര്യ പൊന്നമ്മ തൊഴിലുറപ്പിനു പോയി ലഭിക്കുന്ന വരുമാനത്തിന്റെയും ഇരുവർക്കും ലഭിക്കുന്ന ക്ഷേമ പെൻഷന്റെയും ബലത്തിലാണ് ഇവർ കഴിയുന്നത്.
2018–ൽ ആണ് ഇവർക്കു ചെന്നിത്തല പഞ്ചായത്തിൽ നിന്നും ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചത്.
വീടുപണി പൂർത്തിയാക്കി താമസം തുടങ്ങി. സമീപവാസി ഇവിടെ വീടുവച്ച് (ഇപ്പോൾ താമസമില്ല) മതിൽ കെട്ടിയപ്പോൾ ഇവിടെയുണ്ടായിരുന്ന നീരൊഴുക്ക് ഓട
അടഞ്ഞതു കാരണമാണ് ഇവരുടെ വീടിന്റെ പരിസരത്തു നിന്നും വെള്ളക്കെട്ടൊഴിയാത്തതിനു കാരണം.
പഞ്ചായത്ത്, റവന്യു അധികൃതർക്കു പരാതി നൽകി, കലക്ടറെയും സമീപിച്ചു. മതിൽ തുരന്ന് സ്വന്തം ചെലവിൽ പൈപ്പിട്ടു നീരൊഴുക്കു പുനഃസ്ഥാപിച്ചു കൊള്ളാൻ സ്വകാര്യവ്യക്തി സമ്മതിച്ചു.
എന്നാൽ അതിനു വേണ്ട പണമില്ലാത്തതിനാലാണ് ഈ വയോധികർ നേരിടുന്ന പ്രശ്നം.
സുമനസ്സുകളുടെ സഹായമുണ്ടായാൽ ഈ വയോധികരുടെ വെള്ളക്കെട്ടു പ്രശ്നത്തിനും ലൈഫ് വീടിന്റെ സുരക്ഷയ്ക്കും വയോധികരുടെ ദുരിതം ഒഴിവാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]