
കുഴൽമന്ദം∙ കാർഷിക സ്മൃതിയുണർത്തി ഓണത്തെളിക്ക് മുന്നോടിയായി കന്നുതെളി മത്സരം അരങ്ങേറി. ചിതലി മതസൗഹാർദ കാർഷിക കൂട്ടായ്മയാണു സുരേഷ്ബാങ്കർ അത്തിക്കോട് സ്മാരക ട്രോഫിക്കു വേണ്ടിയുള്ള മത്സരം സംഘടിപ്പിച്ചത്.
പെരുങ്കുന്നം രാമകൃഷ്ണൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്ന കന്നുതെളി മത്സരം കാണാൻ മറ്റു ജില്ലകളിൽനിന്നും, ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും വൻ ജനക്കൂട്ടമാണ് എത്തിയത്. പിടിവള്ളി, പോത്ത്, പോത്ത്-കാള, ജൂനിയർ കാള, സീനിയർ കാള, സീനിയർ കാള-പോത്ത് എന്നീ വിഭാഗങ്ങളിൽ നൂറിലധികം ഉരുക്കളാണ് മത്സരത്തിൽ പങ്കെടുത്തത്.
സുരേഷ് കുപ്പക്കാട്, സുന്ദരൻ കുത്തനൂർ എന്നിവരുടെ ഉരുക്കൾ വേഗമേയേറിയ ഉരുക്കൾക്കുള്ള കപ്പ് നേടി. വിജയികൾക്ക് റൈസ് പാർക്ക് ചെയർമാൻ സി.കെ.രാജേന്ദ്രൻ ട്രോഫികൾ വിതരണം ചെയ്തു.
പഞ്ചായത്തംഗം ഇ.ആർ.കൃഷ്ണദാസ് അധ്യക്ഷനായി. സി.ബാബു, കെ.ഷൈജു, രമേഷ് കുപ്പക്കാട്, ഇ.ആർ.രാമദാസ് എന്നിവർ പ്രസംഗിച്ചു.
രാവിലെ ആരംഭിച്ച മത്സരം കുഴൽമന്ദം പഞ്ചായത്ത് അധ്യക്ഷ മിനി നാരായണൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് അധ്യക്ഷൻ സി.പ്രകാശ് പ്രസംഗിച്ചു.
മത്സരവിജയികൾ: വിഭാഗം,ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർ യഥാക്രമത്തിൽ:
പിടിവള്ളി(ചെറിയകാളക്കുട്ടികൾ) : വിശാഖ്,അപ്പു പുളിനെല്ലി,കോട്ടായി,സുബീഷ് പള്ളിപ്പുറം, രഹീസ്- മുരളി മുട്ടികുളങ്ങര.
പോത്ത്: എ.മാണിക്യൻ ചിമ്പുകാട്,സഹദേവൻ ആലത്തൂർ, മൊട്ട പടപ്പനാൽ-പി.സി.ജിത്തു പൊന്നംകുളം .
സബ്ജൂനിയർ കാള: വിശാഖ് പുളിനെല്ലി, ഷാജി ചിതലി, മനു വെള്ളറോഡ്-ഷാജി ചിതലി. ജൂനിയർ കാള: ഫാത്തിമ ലത്തീഫ് മംഗലം, അമ്പാടി ബ്രദേഴ്സ് വടുകൻപറമ്പ് കുത്തനൂർ, മോഹൻദാസ് മരുതംതടം കുത്തനൂർ.
കാള-പോത്ത്: അജിത് കുമാർ ചിമ്പുകാട്, കുത്തനൂർ, മൊട്ട പള്ളിമുക്ക്, കുത്തനൂർ, പി.വി.യൂസഫ്-പൂക്കാട്ടുപറമ്പ് ബഷീർ തോലനൂർ.
സീനിയർ കാള വിഭാഗം:സുരേഷ്-കുപ്പക്കാട് സുന്ദരൻ കുത്തനൂർ, ഇ.ആർ.രാമദാസ് മുടുപ്പുള്ളി, പരുത്തിപ്പുള്ളി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]