
ഇന്ന്
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല.
റോഡ് ഉദ്ഘാടനം ഇന്ന്
തച്ചനാട്ടുകര ∙ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അമ്പലപ്പടി കുണ്ടൂർക്കുന്ന് റോഡ് ഇന്ന് വൈകിട്ട് 5ന് പഞ്ചായത്ത് അധ്യക്ഷൻ കെ.പി.എം.സലിം ഉദ്ഘാടനം ചെയ്യും.
വാർഡ് അംഗം എ.ബീന മുരളി, ബ്ലോക്ക് അംഗം തങ്കം മഞ്ചാടിക്കൽ എന്നിവർ പ്രസംഗിക്കും.
നാളെ ശുദ്ധജല വിതരണം മുടങ്ങും
പാലക്കാട് ∙ വൈദ്യുതി മുടക്കത്തെത്തുടർന്നു നാളെ പൂർണമായും 16നു ഭാഗികമായും മലമ്പുഴ പ്ലാന്റിൽ നിന്നുള്ള ശുദ്ധജല വിതരണം മുടങ്ങും. പാലക്കാട് നഗരസഭയ്ക്കു പുറമേ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പിരായിരി, പുതുശ്ശേരി പഞ്ചായത്തുകളിലുമാണു വെള്ളം മുടങ്ങുക.
ആവശ്യമായ ശുദ്ധജലം ഇന്നു ശേഖരിച്ചു വയ്ക്കണമെന്നു ജല അതോറിറ്റി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]