
കൊല്ലം ∙ സോൾസ് ഓഫ് കൊല്ലം റണ്ണേഴ്സ് ക്ലബ്ബും കൊല്ലം കോർപറേഷനും സംയുക്തമായി ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തൺ സംഘടിപ്പിച്ചു. 21, 10, 5 എന്നീ കിലോമീറ്റർ ഇനങ്ങളിലായി ആശ്രാമത്തു നടന്ന ഓട്ടത്തിൽ വിവിധ ഇടങ്ങളിൽ നിന്നുള്ള 2705 കായിക താരങ്ങൾ പങ്കെടുത്തു. എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഒളിംപിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാമഭദ്രൻ, സോൾസ് ഓഫ് കൊല്ലം സ്ഥാപകൻ വിജയരാജ്, ക്ലബ് സെക്രട്ടറി രാജു രാഘവൻ എന്നിവർ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
കോർപറേഷൻ ഡപ്യൂട്ടി മേയർ എസ്.ജയൻ, റേഡിയോ ബെൻസിഗർ ഡയറക്ടർ ഫാ. ഫെർഡിനേറ്റ് പീറ്റർ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഷൈൻ ദേവ്, ടികെഎം എൻജിനീയറിങ് കോളജ് ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ മനേഷ് റഷീദ് എന്നിവർ സമ്മാനവിതരണം നടത്തി. മാരത്തൺ പൂർത്തിയാക്കിയ വിവിധ വിഭാഗങ്ങളിലെ 36 പേർക്ക് കാഷ് അവാർഡുകൾ നൽകി. ഡിബിഎം കിഡ്സ് റണ്ണിൽ കോർപറേഷൻ പരിധിയിലെ വിവിധ സ്കൂളുകളിലെ 3 വയസ്സു മുതൽ 13 വയസ്സ് വരെയുള്ള ആയിരത്തോളം കുട്ടികൾ പങ്കെടുത്തു.
കുട്ടികളുടെ ഓട്ടം കലക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രവീൺ, ട്രഷറർ അരുൺ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]