
മറയൂർ∙ കോവിൽക്കടവിലെ ഏക എടിഎം പണിമുടക്കി. പൊതുമേഖലാ ബാങ്കിന്റെ എടിഎം പണിമുടക്കിയിട്ടും ശരിയാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. സേവനം ലഭിക്കാത്തതിനാൽ സ്വകാര്യ ഏജൻസികളിൽ നിന്നാണ് നാട്ടുകാർ മണി ട്രാൻസ്ഫർ നടത്തുന്നത്.
1,000 രൂപയ്ക്ക് 10 രൂപയാണ് ഇവർ സർവീസ് ചാർജ് ഈടാക്കുന്നതായും ഉപയോക്താക്കൾ പറയുന്നു. എടിഎമ്മിന്റെ ഏജൻസി കരാർ പുതുക്കാത്തതിനാലാണ് അറ്റകുറ്റപ്പണി നടത്താത്തതെന്നാണ് അധികൃതർ നൽകുന്ന വിവരം.
മറയൂരിനും കാന്തല്ലൂരിനും ഇടയിലെ ടൗണായ കോവിൽക്കടവിൽ ആദിവാസി മേഖലയിൽ നിന്നുൾപ്പെടെ ഇവിടേക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ എത്തുന്നുണ്ട്.
ഇവരാണ് എടിഎം പണിമുടക്കുന്നതോടെ സ്വകാര്യ ഏജൻസികളെ സമീപിക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നത്.
ഇതിനാൽ അടിയന്തരമായി എടിഎം പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]