
കണ്ണൂർ ∙
സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ രാജ്യസഭാ എംപിയാകുന്നതോടെ കണ്ണൂരുകാരായ എംപിമാരുടെ എണ്ണം ഏഴായി. കോൺഗ്രസിന്റെ കെ.സുധാകരൻ, എം.കെ.രാഘവൻ, കെ.സി.വേണുഗോപാൽ, സിപിഎമ്മിന്റെ വി.ശിവദാസൻ, ജോൺ ബ്രിട്ടാസ്, സിപിഐയുടെ പി.സന്തോഷ് കുമാർ എന്നിവരാണു മറ്റു എംപിമാർ.
കെ.സുധാകരൻ, എം.കെ.രാഘവൻ, കെ.സി.വേണുഗോപാൽ എന്നിവർ ലോക്സഭാ എംപിമാരും മറ്റുള്ളവർ രാജ്യസഭാ എംപിമാരുമാണ്.
കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാൽ പയ്യന്നൂർ കണ്ടോന്താർ സ്വദേശിയാണ്. ആലപ്പുഴയിൽ നിന്നാണ് ലോക്സഭയിലെത്തിയത്.
കോഴിക്കോട് എംപിയായ എം.കെ.രാഘവൻ പയ്യന്നൂർ സ്വദേശിയാണ്. 2009 മുതൽ കോഴിക്കോട് എംപിയാണ്.
കെ.സുധാകരൻ മൂന്നുതവണ കണ്ണൂരിൽനിന്ന് എംപിയായി.
2021 ജൂണിലാണ് വി.ശിവദാസനും ജോൺ ബ്രിട്ടാസും രാജ്യസഭാ എംപിമാരാകുന്നത്. കൂത്തുപറമ്പ് സ്വദേശിയാണ് ശിവദാസൻ.
ബ്രിട്ടാസ് ആലക്കോട് സ്വദേശിയും. കണ്ണൂർ പടിയൂർ സ്വദേശിയായ പി.സന്തോഷ്കുമാർ 2022 ഏപ്രിലിലാണ് രാജ്യസഭാ എംപിയാകുന്നത്.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]