
തിരുവനന്തപുരം∙ അഫ്ഗാൻ ദമ്പതികൾക്കും മക്കൾക്കും മന്ത്രി ഭവനത്തിൽ വിരുന്നൊരുക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞദിവസം ശ്രീകാര്യം ഗവ.
ഹൈസ്കൂൾ സന്ദർശിച്ചപ്പോൾ പരിചയപ്പെട്ട ആറാം ക്ലാസ് വിദ്യാർഥികളായ മാർവ, അഹമ്മദ് മുസമിൽ, മൂന്നാം ക്ലാസുകാരൻ അഹമ്മദ് മൻസൂർ എന്നിവരെയാണു മന്ത്രി തന്റെ വീട്ടിലേക്കു ക്ഷണിച്ചത്.
പിതാവ് ഷഫീഖ് റഹീമി, മാതാവ് സർഗോന എന്നിവർക്കും ഇളയ സഹോദരങ്ങളായ അഹമ്മദ് മഹിനും മഹ്നാസിനുമൊപ്പം ഇന്നലെ രാവിലെ ഇവർ മന്ത്രിയെ കാണാനെത്തി.
ഒൗദ്യോഗിക വസതിയായ റോസ് ഹൗസിൽ മന്ത്രിയും ഭാര്യ ആർ.പാർവതി ദേവിയും ചേർന്ന് കുട്ടികളെയും മാതാപിതാക്കളെയും സ്വീകരിച്ചു. സ്കൂളിനെക്കുറിച്ചു ചോദിച്ചപ്പോൾ ലിഫ്റ്റും എസിയും ഉള്ള സ്കൂൾ അടിപൊളിയാണെന്നായിരുന്നു കുട്ടികളുടെ മറുപടി.
മന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചാണ് ഇവർ മടങ്ങിയത്. കേരള സർവകലാശാലയിൽ ഇക്കണോമിക്സ് വിഭാഗത്തിൽ റിസർച്ച് സ്കോളർ ആണ് കുട്ടികളുടെ പിതാവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]