
ന്യൂഡൽഹി ∙ 18 ദിവസം നീണ്ട ബഹിരാകാശവാസം കഴിഞ്ഞു മടങ്ങുന്ന ആക്സിയം 4 ദൗത്യസംഘത്തിന് നിലയത്തിലെ സഞ്ചാരികളുടെ സ്നേഹവിരുന്ന്.
വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ
പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ യാത്രികർക്കാണു ബഹിരാകാശനിലയത്തിലെ മറ്റ് 7 താമസക്കാർ ചേർന്നു വിരുന്ന് നൽകിയത്.
ചെമ്മീനും സോസുമായി തയാർ ചെയ്യുന്ന ഷ്രിംപ് കോക്ടെയിൽ, ചിക്കൻ, മെക്സിക്കൻ ഇറച്ചിവിഭവങ്ങൾ, പാലും വാൽനട്ടും ചേർത്ത കേക്ക് തുടങ്ങിയവയായിരുന്നു ഭക്ഷണം. ശുക്ല കൊണ്ടുവന്ന കാരറ്റ് ഹൽവയും മാമ്പഴച്ചാറും, വിസ്നീവ്സ്കി കൊണ്ടുവന്ന പോളിഷ് വിഭവമായ പൈറോഗി (മോമോസ് പോലെയുള്ള പലഹാരം) തുടങ്ങിയവയും വിരുന്നിൽ വിളമ്പി.
ആകാശഗംഗ എന്നും വിളിപ്പേരുള്ള ആക്സിയം 4 ദൗത്യത്തിലെ യാത്രികരുമായി സ്പേസ് എക്സ് ഡ്രാഗൺ പേടകം നാളെ വൈകിട്ട് 3ന് ഭൂമിയിൽ തിരിച്ചെത്തും.
കാർഗോ 263 കിലോ!
263 കിലോ ഭാരം വരുന്ന കാർഗോയും ക്രൂ ഡ്രാഗൺ ഭൂമിയിലെത്തിക്കും. ബഹിരാകാശ പരീക്ഷണങ്ങളുടെ ഡിജിറ്റൽ വിവരങ്ങളും നാസയുടെ ചില ഉപകരണങ്ങളുമൊക്കെ ഇതിൽ ഉൾപ്പെടും.
യാത്ര ഇങ്ങനെ 1)അൺഡോക്കിങ്
ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.25ന് ശുഭാംശുവും മറ്റു യാത്രികരും പേടകവുമായി ബന്ധിക്കപ്പെട്ട
ഡ്രാഗൺ മൊഡ്യൂളിലേക്കു പ്രവേശിക്കും. വൈകിട്ട് 4.35നു നിലയത്തിൽനിന്നു പേടകം വേർപെടുത്തും.
2) യാത്ര
ഭൂമിയെ ചുറ്റിക്കറങ്ങി പല ഘട്ടങ്ങളിലായി ഉയരം കുറച്ചുകൊണ്ടുവരുന്ന യാത്ര തുടങ്ങും.
അനേകം മണിക്കൂറുകൾ നീണ്ടുനിൽക്കുന്നതാണ് ഈ യാത്ര.
3) തിരിച്ചിറക്കം
ഭൂമിയുടെ ഉപരിതലത്തിൽ നിന്നു പേടകം 350 കിലോമീറ്റർ ഉയരത്തിലെത്തുന്ന ഘട്ടത്തിൽ ഡീഓർബിറ്റ് നടപടികൾ തുടങ്ങും. പേടകത്തിലുള്ള എൻജിനുകൾ ജ്വലിച്ച് വിപരീതദിശയിൽ ഊർജം നൽകുന്നതോടെ വേഗം കുറഞ്ഞു തുടങ്ങും.
4) അന്തരീക്ഷത്തിലേക്ക്
ഭൂമിയിലേക്ക് തിരിച്ചിറങ്ങാനുള്ള അവസാന കടമ്പ തുടങ്ങുന്നു.
അന്തരീക്ഷത്തിലെ ഘർഷണവും 2200 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന താപനിലയും അതിജീവിച്ച് പേടകം താഴേക്ക്. പേടകത്തിലെ താപകവചം സംരക്ഷണം നൽകും.
5) സമുദ്രപതനം
നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു മൂന്നിനു കലിഫോർണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും.
തുടർന്ന് യാത്രികരെ സ്പേസ്എക്സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും.
6 )മെഡിക്കൽ വാസം
ശുഭാംശു ഉൾപ്പെടെ യാത്രികർ ഒരാഴ്ച വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തു നിന്നെത്തി ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഇത് ശുഭാംശുവിനെ നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.
എന്നുമെന്നും… സാരേ ജഹാംസെ അഛാ
‘ഇന്നും ഭാരതം സാരേ ജഹാംസെ അഛാ’– ഇന്നലെ ബഹിരാകാശനിലയത്തിൽ നടത്തിയ യാത്രയയപ്പു വിരുന്നിൽ ശുഭാംശു ശുക്ല രാകേഷ് ശർമയുടെ അതിപ്രശസ്തമായ വാക്കുകൾ വീണ്ടും ഉപയോഗിച്ചു.
ബഹിരാകാശത്തുനിന്നു നോക്കുമ്പോൾ ഇന്ത്യ പ്രതീക്ഷാനിർഭരമായ, ധീരതയും ആത്മവിശ്വാസവും അഭിമാനവും കൈമുതലായുള്ള രാജ്യമായി കാണപ്പെടുന്നു. മാന്ത്രികത നിറഞ്ഞുനിന്ന ദിവസങ്ങളാണു കടന്നുപോയത്.
ഈ അനുഭവങ്ങൾ തിരിച്ചെത്തി ഇന്ത്യക്കാരോടു പങ്കുവയ്ക്കും–അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]