മലപ്പുറം: രജിസ്ട്രേഷൻ പ്ലേറ്റിൽ കൃത്രിമം നടത്തുകയും നികുതിവെട്ടിച്ച് സർവീസ് നടത്തുകയും ചെയ്ത കാർ പിടികൂടി മോട്ടോർ വാഹന വകുപ്പ് പിടികൂടി. കർണാടക രജിസ്ട്രേഷനിലുള്ള കെ എ 03 എ എഫ് 4938 ഇന്നോവ ക്രിസ്റ്റ കോൺട്രാക്ട് കാര്യേജ് വാഹനമാണ് മഞ്ചേരിയിൽ വച്ച് മോട്ടോർ വാഹനവകുപ്പ് പിടിച്ചടുത്തത്. ഗുണ്ടൽപേട്ട് സ്വദേശിയുടേതാണ് വാഹനം. പിടിച്ചെടുത്ത വാഹനത്തിന് നികുതി ഇനത്തിലും മറ്റു ഗതാഗത നിയമലംഘനങ്ങൾക്കെല്ലാം ചേർത്ത് 51,000 രൂപ പിഴ ഈടാക്കി.
ഉദ്യോഗസ്ഥരെ കബളിപ്പിക്കാനായി മഞ്ഞ നമ്പർ പ്ലേറ്റ് മാറ്റി പ്രൈവറ്റ് കാറാണെന്ന് തോന്നാൻ വെള്ള നമ്പർ പ്ലേറ്റാക്കി ഉപയോഗിച്ചാണ് കാർ നിരത്തിൽ ഓടികൊണ്ടിരുന്നത്. സംശയം തോന്നിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കൃത്രിമം സംബന്ധിച്ച വിവരം പുറത്തുവന്നത്. കേരളത്തിലേക്ക് കടക്കുന്നതിനുള്ള പെർമിറ്റ് , ഫിറ്റ്നസ് എന്നിവ ഇല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിന് പിന്നാലെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തുടർന്ന് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുകയായിരുന്നു. പിഴ അടച്ചതോടെ വാഹനം ഉടമയ്ക്ക് വിട്ടുകൊടുത്തു.
The post രജിസ്ട്രേഷൻ പ്ലേറ്റിൽ കൃത്രിമം, നികുതി വെട്ടിപ്പ്; ഒടുവിൽ എംവിഡിയുടെ പിടിയിൽ; കർണാടക രജിസ്ടേഷൻ വാഹനത്തിന് പതിനായിരങ്ങൾ പിഴ ചുമത്തി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]