
കൊച്ചി: എറണാകുളം പുത്തൻ കുരിശിൽ നായക്കുട്ടിയുടെ ദേഹത്ത് രാസലായനി ഒഴിച്ച സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് കേസെടുത്തത്.
വീട്ടിൽ അതിക്രമിച്ചു കയറിയതിനും കേസെടുത്തിട്ടുണ്ട്. രാസലായനി ദേഹത്ത് വീണ് നായയുടെ ഇടത് കണ്ണിന് കാഴ്ച നഷ്ടപ്പെടുകയും മൂക്കും വായയും പൊള്ളുകയും ചെയ്തിരുന്നു.
കരളിനും വൃക്കയ്ക്കും പരിക്കുപറ്റിയെന്നും എഫ്ഐആറിൽ പറയുന്നു. നിലവിൽ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]