
ചണ്ണപ്പേട്ട ∙ മാർക്കറ്റിലെ മാട്ടിറച്ചി സ്റ്റാൾ തുറക്കണമെന്ന ആവശ്യം അലയമൺ പഞ്ചായത്ത് പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം. ചണ്ണപ്പേട്ട, ആനക്കുളം, പള്ളിത്തേരി, മണ്ണൂർ, മീൻകുളം പ്രദേശങ്ങളിലെ ആളുകൾ ഇറച്ചി വാങ്ങാൻ അഞ്ചൽ, കരുകോൺ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ട
അവസ്ഥയാണ് ഇപ്പോൾ. വിശേഷദിനങ്ങളിലുംം മറ്റും നാട്ടുകാർ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.
മുൻപു നല്ല നിലയിൽ വ്യാപാരം നടന്നിരുന്ന സ്റ്റാൾ ലേലം ചെയ്തു നൽകാൻ അലയമൺ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതു ദുരൂഹമാണെന്നു പ്രദേശത്തെ യുവജന കൂട്ടായ്മയായ ചണ്ണപ്പേട്ട
ഡയറീസിന്റെ പ്രവർത്തകർ പറയുന്നു. ഇറച്ചിക്കട
ഇല്ലാത്തതിനാൽ ചണ്ണപ്പേട്ട മാർക്കറ്റിന്റെ പ്രവർത്തനം ആകെ ‘ശോകമാണ്’ എന്നാണ് അഭിപ്രായം.
ഇറച്ചി വാങ്ങുവാൻ മറ്റു സ്ഥലങ്ങളിൽ പോകുന്നവർ മറ്റുള്ള സാധനങ്ങളും അവിടെ നിന്നു വാങ്ങുകയാണു പതിവ്.
ഇതു കാരണമാണു ചണ്ണപ്പേട്ട ചന്ത മോശം അവസ്ഥയിലേക്കു പോകുന്നത്.
മാട്ടിറച്ചി സ്റ്റാൾ പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നാട്ടുകാരിൽ ഒരു വിഭാഗം സമരം തുടങ്ങുമെന്ന് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]