ആര്യങ്കാവ് ∙ കെഎസ്ആർടിസി ഡിപ്പോയിലെ റോസ്മല റൂട്ട് ബസ് തകരാറിൽ. ക്ലച്ചിനും ബ്രേക്കിനും തകരാർ സംഭവിച്ചതിനാൽ കുത്തിറക്കമുള്ള ഭാഗങ്ങളിലും കയറ്റങ്ങളിലും യാത്രക്കാരെ ഇറക്കി നിർത്തായാണു വണ്ടി ഓടുന്നത്.
വണ്ടി തള്ളിക്കൊടുക്കാനും യാത്രക്കാർ തന്നെ വേണം. ബസ് ഡിപ്പോയിലെ കട്ട്ഷാസി ബസുകളിൽ ഒന്നാണു റോസ്മല സർവീസ് നടത്തുന്നത്.
പകരം ഒാടിക്കാൻ ബസ് ഇല്ലാത്തതിനാലാണു സർവീസ് മുടങ്ങാതിരിക്കാനായി തകരാറിലായതു തന്നെ ഒാടിക്കേണ്ടി വരുന്നതെന്നാണ് അധികൃതർ പറയുന്നത്.
റോസ്മലയിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഏക ആശ്രയമാണിത്. ബസ് മുടങ്ങിയാൽ വലിയ തുക കൂലി നൽകിയാൽ മാത്രമേ ആര്യങ്കാവിലേക്കും തിരികെയും സഞ്ചരിക്കാനാകൂ.
തകരാറിലായ ബസിനു പകരം ഇടാൻ മറ്റൊരു ബസ് ഉടനെത്തിക്കണമെന്നും തങ്ങളുടെ കഷ്ടപ്പാടിന് അറുതി വരുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ആര്യങ്കാവിൽ നിന്നു 12 കിലോമീറ്റർ അകലെ വനത്തിനുള്ളിലാണു റോസ്മല ഗ്രാമം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]