
തിരുവല്ലം ∙ പുഞ്ചക്കരിയെ നഗരവുമായി ബന്ധിപ്പിക്കുന്ന കന്നുകാലിചാൽ പാലം അപകടത്തിൽ. പാലത്തിന്റെ തൂണുകളുടെ സിമന്റ് പാളികൾ അടർന്നു കമ്പികൾ പുറത്തേക്ക് കാണാവുന്ന നിലയിലാണ്.
സ്കൂൾ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും അടക്കമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കുള്ള പാലത്തിലാണ് അപകട ഭീഷണി.
പാലത്തിന്റെ അവസ്ഥ അറിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
നിവേദനം നൽകി
തിരുവല്ലം ∙ ജലസേചന വകുപ്പ് ഇടപെട്ട് പാലം പുനർ നിർമിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യണമെന്നു കേരള കോൺഗ്രസ്(ബി) നേമം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു വകുപ്പു മന്ത്രിക്കു നിവേദനം നൽകി. ജില്ലാ വർക്കിങ് പ്രസിഡന്റ് പാച്ചല്ലൂർ ജയചന്ദ്രൻ, സന്തോഷ് സൂര്യ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]