
നെടുമ്പ്രം ∙ പുതിയകാവ് ഗവൺമെന്റ് ഹൈസ്കൂളിൽ മോഷണ ശ്രമം. സ്കൂളിലെ ഓഫിസ് മുറി, സ്റ്റാഫ് മുറി, കംപ്യൂട്ടർ മുറി എന്നിവ കുത്തിത്തുറന്ന മോഷ്ടാക്കൾ 7 അലമാരകളുടെ ലോക്കറുകളുടെ പൂട്ടുകളും തകർത്തു.
ഓഫിസ് മുറിയിലെ പ്രധാന അലമാര കുത്തി തുറന്ന മോഷ്ടാക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ചാണു മറ്റ് അലമാരകൾ തുറന്നത്. പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികളുടെ ഭാഗമായി ഇന്നലെ രാവിലെ 8 മണിയോടെ തൊഴിലാളികൾ എത്തിയപ്പോഴാണു മോഷണ വിവരം പുറത്തിറഞ്ഞത്.
സംഭവം അറിത്തെത്തിയ പഞ്ചായത്തംഗം ജിജോ ചെറിയാൻ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
പൊലീസ് പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കംപ്യൂട്ടർ ലാബിലും ഓഫിസ് മുറിയിലുമായി സൂക്ഷിച്ചിരുന്ന വിലപിടിച്ച വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നു പ്രഥമാധ്യാപിക സി.ബിന്ദു കൃഷ്ണ പറഞ്ഞു. 2വർഷത്തിനിടെ ഇതു മൂന്നാം തവണയാണു സ്കൂളിൽ മോഷണവും മോഷണശ്രമവും ഉണ്ടായത്.
പ്രഥമാധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]