
പരിയാരം ∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നവീകരണ പ്രവൃത്തിയുടെ മെല്ലെപ്പോക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
നവീകരണത്തിനായി പല വാർഡുകളും അടച്ചിട്ടിട്ട് വർഷങ്ങളായി. അതിനാൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് കിടത്തിച്ചികിത്സ നടത്താനാകുന്നില്ല. കിഫ്ബി പദ്ധതിയിൽ 3 വർഷം മുൻപ് തുടങ്ങിയ നവീകരണമാണു നീണ്ടുപോകുന്നത്.
40 കോടി രൂപ ചെലവിട്ടാണു നവീകരണം. പല പ്രവൃത്തിയും പാതിവഴിയിലാണ്.
കിടത്തിച്ചികിത്സ നടത്താൻ സൗകര്യമില്ലാത്തതിനാൽ പല രോഗികൾക്കും വാർഡിൽ നിലത്തുകിടക്കേണ്ട അവസ്ഥയാണ്.
അത്യാഹിത വിഭാഗത്തിന്റെ പണി പൂർത്തിയാക്കാത്തതിനാൽ നാലാം നിലയിലെ മറ്റൊരു ചികിത്സാ വാർഡാണ് അത്യാഹിത വിഭാഗമായി ഉപയോഗിക്കുന്നത്.
കാർഡിയോളജി വിഭാഗത്തിലെ സി ബ്ലോക്ക് വാർഡ് അടച്ചിട്ടതിനാൽ ഹൃദയ രോഗികളെ നിലത്തു കിടത്തേണ്ട
അവസ്ഥയാണ്.ഒരേസമയം 8 ശസ്ത്രക്രിയ നടത്താൻ സൗകര്യമുള്ള ഓപ്പറേഷൻ തിയറ്ററിന്റെ പല ഭാഗങ്ങളും നവീകരണത്തിനായി അടച്ചതിനാൽ ഇപ്പോൾ 2 ശസ്ത്രക്രിയ ഒരേ സമയം നടത്താനാകൂ. അതിനാൽ പല ശസ്ത്രക്രിയകളും ഡോക്ടർമാർ മാറ്റിവയ്ക്കുകയാണ്.
പ്രതിദിനം 100 ഡയാലിസിസും നടത്തുന്ന ഡയാലിസിസ് കേന്ദ്രവും നവീകരണത്തിനായി അടച്ചിട്ടതിനാൽ അത്യാവശ്യമുള്ള ഡയാലിസിസ് മാത്രമേ ചെയ്യാൻ ആശുപത്രി അധികൃതർക്ക് സാധിക്കുന്നുള്ളൂ.എട്ട് നിലയിലുള്ള ആശുപത്രി കെട്ടിടത്തിലെ ലിഫ്റ്റുകളുടെ പ്രവൃത്തിയും പൂർത്തിയാക്കാത്തതും ആശുപത്രിയിൽ എത്തുന്നവരെ ദുരിതത്തിലാക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]