
കണ്ണൂർ∙ നഗരത്തിൽ വീണ്ടും തെരുവുനായയുടെ പരാക്രമം. 3 പേർക്ക് കടിയേറ്റു.ഒരു പശുവിനെ കടിച്ച നായ 10 നായ്ക്കുട്ടികളെ കടിച്ച് കൊന്നതായി പരിസരവാസികൾ പറഞ്ഞു.ഇന്നലെ രാവിലെ 7ന് ബർണശ്ശേരി മിലിറ്ററി ആശുപത്രിക്ക് സമീപത്തുനിന്ന് പരിസരവാസിയായ വയോധികയെയാണ് ആദ്യം കടിച്ചത്.
തുടർന്ന് സമീപത്തെ റോഡിലൂടെ നടന്നുപോകുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കടിച്ചു. മിലിറ്ററി ആശുപത്രി ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്ലസ് വൺ വിദ്യാർഥി ദീക്ഷിതിനും കടിയേറ്റു.
നിലത്തുവീണുകിടന്ന കേബിൾ ടിവി വയർ നേരെയാക്കാൻ പുറത്തിറങ്ങിയപ്പോഴാണ് നായ ഓടി വന്ന് ദീക്ഷിതിനെ കടിച്ചത്. മൂവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മിലിറ്ററി ആശുപത്രി, ബർണശ്ശേരി തില്ലേരി പ്രദേശങ്ങളിൽ കൂട്ടംകൂടി നിൽക്കുന്ന തെരുവുനായ്ക്കൾ പതിവ് കാഴ്ചകളാണ്. പേയിളകിയെന്ന് സംശയിക്കുന്ന നായ മറ്റു നായ്ക്കളെ കടിക്കുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം രണ്ടു ദിവസങ്ങളിലായി 70ൽ അധികം പേരെ തെരുവുനായ കടിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]