
ചെന്നൈ ∙ ബാക്ക് ബെഞ്ചിലേക്കു കുട്ടികൾ പിന്തള്ളപ്പെടുന്നത് ഒഴിവാക്കാൻ
പുതിയ പരിഷ്കാരം. ‘സ്ഥാനാർത്തി ശ്രീക്കുട്ടൻ’ എന്ന മലയാള സിനിമയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണിത്.
കൊല്ലം വാളകം ആർവിവി ഹൈസ്കൂളിൽ ആരംഭിച്ച ഈ പിൻബഞ്ച് പുറത്താക്കൽ വിപ്ലവമാണ് അതിർത്തികടന്നു തമിഴ്നാട്ടിലുമെത്തിയത്.
ക്ലാസ് മുറിയിൽ ഒന്നിനുപിറകെ ഒന്നായി ഇടുന്നതിനുപകരം ചുവരുകളോടുചേർത്ത് അർധചതുരാകൃതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതാണു പുതിയ രീതി. എല്ലാ കുട്ടികൾക്കും മുൻബെഞ്ചിലേക്കു ‘സ്ഥാനക്കയറ്റം’ നൽകുന്ന ഈ സംവിധാനം കേരളത്തിൽ 8 സ്കൂളുകളിലും പഞ്ചാബിൽ ഒരു സ്കൂളിലും ഏർപ്പെടുത്തിയതായി സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥൻ പറഞ്ഞു.
വാളകം സ്കൂളിലെ 1 മുതൽ 4 വരെ ക്ലാസുകളിലെ 8 ഡിവിഷനുകളിലാണു പുതിയ ക്രമീകരണം.
സാധാരണ ക്ലാസ് മുറിയിൽ ഇടുന്നതു പോലെ കൂടുതൽ ഡെസ്ക്കുകളും ബെഞ്ചും ഇടാൻ സാധിക്കില്ലെങ്കിലും 35 വിദ്യാർഥികൾക്ക് വരെ ഒരേസമയം ഇങ്ങനെ ഇരിക്കാം. അധ്യാപകർക്ക് ക്ലാസിലിരിക്കുന്ന ഓരോ വിദ്യാർഥിയെയും കൃത്യമായി കാണാമെന്നും കുട്ടികൾക്കു തുല്യപ്രാധാന്യം ലഭിക്കുമെന്നും തമിഴ്നാട് വിദ്യാഭ്യാസവകുപ്പിന്റെ സർക്കുലറിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]