
കണ്ണൂർ∙ ദേശീയപാത പള്ളിക്കുളത്ത്, ഗെയ്ൽ പൈപ്പ് ലൈൻ സ്ഥാപിക്കാനായെടുത്ത കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞു. ഇന്നലെ രാത്രി 8ഓടെയാണ് സംഭവം.
അപകടത്തിൽ നാറാത്ത് സ്വദേശി ഓട്ടോ ഡ്രൈവർ ദിലീപിന് പരുക്കേറ്റു. ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി.
8 അടിയോളം താഴ്ച്ചയുള്ളതാണ് കുഴി. അപകടത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.
അപകട മുന്നറിയിപ്പോ മറ്റു സുരക്ഷാ സംവിധാനമോ ഒരുക്കാതെയാണ് റോഡിൽ കുഴിയെടുത്തതെന്നാണു ആരോപണം.
ഒരു ഭാഗത്ത് ഇരുമ്പ് ബോർഡും ബാക്കിയിടങ്ങളിൽ പ്ലാസ്റ്റിക് കയറുമാണ് സുരക്ഷാ സംവിധാനമായി ഗെയ്ൽ അധികൃതർ വച്ചിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]