
ഈട്ടിച്ചുവട് ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ ചെട്ടിമുക്ക്–വലിയകാവ് റോഡിന്റെ നവീകരണത്തിനു തുടക്കമായി.
10 കോടി രൂപ ചെലവഴിച്ചാണ് ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിക്കുന്നത്. വശത്ത് സംരക്ഷണഭിത്തി കെട്ടുന്ന പണിയാണ് ആരംഭിച്ചത്. വയലിനോടു ചേർന്നു ചിറയ്ക്കൽപടി ഭാഗത്താണ് കൽക്കെട്ട് ആരംഭിച്ചത്.
ഇതോടൊപ്പം റോഡ് അളന്ന് ലെവൽസ് എടുക്കുന്ന പണികളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ഏജൻസിയെയാണ് ഇതിനു കരാറുകാരൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.
റോഡ് അളന്ന് മധ്യ ഭാഗം തിട്ടപ്പെടുത്തി അടയാളം സ്ഥാപിച്ച ശേഷം ഇരുവശങ്ങളിലേക്കുമുള്ള വീതി രേഖപ്പെടുത്തുകയാണ്.
5.50 മീറ്റർ വീതിയിലാണ് ടാറിങ്. മധ്യത്തിൽ നിന്ന് ഇരുവശത്തേക്കും 2.75 മീറ്റർ വീതിയിലാണ് അടയാളമിടുന്നത്. ബിഎം ബിസി നിലവാരത്തിലാണ് ടാറിങ്.
ഇതോടൊപ്പം വശം കെട്ടൽ, ഓട, പൂട്ടുകട്ട പാകൽ, ഇടിതാങ്ങി സ്ഥാപിക്കൽ, വശങ്ങളിൽ വീതി കൂട്ടി കോൺക്രീറ്റ്, ദിശാസൂചിക സ്ഥാപിക്കൽ എന്നീ പണികളും നടത്തും. പിജെടി ജംക്ഷൻ–മഠത്തുംചാൽ–പുനലൂർ–മൂവാറ്റുപുഴ എന്നീ പാതകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
ചെട്ടിമുക്കിൽ നിന്നാരംഭിച്ച് പുള്ളോലി, ബണ്ടുപാലം, ചരുവിൽപടി, ചിറയ്ക്കൽപടി, ഈട്ടിച്ചുവട്.
കടവുപുഴ, വലിയകാവ്, ചതുപ്പ് വഴി പൊന്തൻപുഴ സന്ധിക്കുന്നതാണു റോഡ്. അങ്ങാടി പഞ്ചായത്തിലെ 1, 2, 3, 4, 5 എന്നീ വാർഡുകളുടെ സമഗ്ര വികസനത്തിന് റോഡ് വികസനം പ്രയോജനപ്പെടും.
റാന്നി പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പ്ലാച്ചേരി വഴി ചുറ്റിക്കറങ്ങാതെ കുറഞ്ഞ ദൂരത്തിൽ കാഞ്ഞിരപ്പള്ളി, മണിമല എന്നീ പ്രദേശങ്ങളുമായി ഇതിലെ ബന്ധപ്പെടാം. നിർദിഷ്ട
ശബരിമല വിമാനത്താവളത്തിന്റെ അനുബന്ധ റോഡായും ഉപകരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]