
പാമ്പാടി ∙ ദേശീയപാതയോരത്ത് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പാമ്പാടി കൃഷിഭവൻ അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുന്നു. ഒറ്റമുറിക്കുള്ളിൽ കൃഷിഭവനും, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. 2 വാതിലുകളുണ്ടെങ്കിലും ഉൾവശം അലമാരകൾ സ്ഥാപിച്ചാണ് വേർതിരിച്ചിരിക്കുന്നത്.
6 ജീവനക്കാരാണ് കൃഷിഭവനിലുള്ളത്.
അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ കോൺട്രാക്ട് ജീവനക്കാരടക്കം പത്ത് പേരുണ്ട്. ഇടദിവസങ്ങളിൽ കൃഷിഭവനിൽ എത്തുന്നവരുടെ നിര പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ പ്രവേശന കവാടം വരെ നീളും. സൗകര്യം പോരെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കൃഷിഭവനു മാത്രമായി സൗകര്യങ്ങളോടു കൂടിയ ഓഫിസ് നൽകണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]