
പരവൂർ∙ ബാറിനുള്ളിൽ നടന്ന വാക്കുതർക്കത്തെ തുടർന്ന് യുവാക്കളെ കുത്തി പരുക്കേൽപിച്ച് ഒളിവിലായിരുന്ന പ്രതി പിടിയിൽ. ചിറക്കരത്താഴം സുര്യാലയത്തിൽ സൂരജ് (27) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
ചിറക്കരത്താഴത്തും പൂതക്കുളത്തും താമസിക്കുന്ന സുഹൃത്തുകളായ യുവാക്കളും സൂരജും തമ്മിൽ കഴിഞ്ഞ ഏപ്രിൽ 29നു പുത്തൻകുളത്തെ ബാറിൽ വച്ച് പൊട്ടിയ ബിയർ ബോട്ടിൽ ഉപയോഗിച്ച് യുവാക്കളുടെ മുഖത്തും മുതുക്കിലും നെഞ്ചിലും കുത്തുകയായിരുന്നു. സുഹൃത്തുകളിലൊരാൾക്ക് 40 തുന്നലുകളുണ്ട്.
പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തേടി. പ്രതിയായ സൂരജിന് കുത്തേറ്റ യുവാക്കളുമായി മുൻവൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം പരവൂർ പൊലീസ് പിടികൂടുകയായിരുന്നു.
പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിന്റെ നേതൃത്വത്തിൽ എസ്ഐ വിഷ്ണു സജീവ്, എസ്സിപിഒമാരായ അജേഷ്, നവാസ്, സിപിഒമാരായ നന്ദു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]