
പാപ്പിനിശ്ശേരി ∙ ദേശീയപാത പാപ്പിനിശ്ശേരി വളപട്ടണം പാലത്തിന് സമീപം ഗതാഗതക്കുരുക്ക് പതിവാകുന്നു. ഇരുഭാഗത്തെയും വാഹനക്കുരുക്ക് കാരണം പാലം കടന്നുകിട്ടാൻ വീണ്ടും ഏറെനേരം കാത്തിരിക്കണം.
പാപ്പിനിശ്ശേരി ചുങ്കം മുതൽ വളപട്ടണം കളരിവാതുക്കൽ റോഡ് വരെ പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാകും. പാലത്തിലും ദേശീയപാതയിലും വിവിധയിടങ്ങളിലായി റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
വാഹനങ്ങൾക്ക് വേഗം കടന്നുപോകാൻ സാധിക്കാത്തതും കുരുക്കിനിടയാക്കുന്നതായി പരാതി ഉയർന്നു.
ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി വൺവേ ആക്കിയ ദേശീയപാത ചുങ്കം മുതൽ കെഎസ്ടിപി റോഡ് ജംക്ഷൻ വരെ കുരുക്കിൽപെട്ടു യാത്രക്കാർ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നു.വളപട്ടണം മുതൽ ചുങ്കം വരെ കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നിര കാണാനാകും. ഇതിനിടയിൽ വൺവേ തെറ്റിച്ചും, ബാരിക്കേഡുകൾ തട്ടിത്തെറിപ്പിച്ചു കടന്നുപോകുന്ന വാഹനങ്ങൾ അപകടത്തിനിടയാക്കുന്നത് പതിവാണ്.
ഇന്നലെയും പൊലീസ് എത്തി ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു. വളപട്ടണം പാലം കടന്നുകിട്ടാൻ വീണ്ടും ഏറെനേരം കാത്തുനിൽക്കേണ്ടി വരുന്നതായി പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പരാതിപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]