
കോട്ടയം ∙ ട്രാഫിക് പൊലീസ് സ്റ്റേഷൻ, ലോക്കൽ പൊലീസ് സ്റ്റേഷൻ എന്നിവയുടെ അതിർത്തി നിർണയത്തിലെ അപാകതകൾ ട്രാഫിക് പ്രശ്ന പരിഹാരം വൈകുന്നതിനു കാരണമാകുന്നു. വാഹനങ്ങൾ ചെറിയ രീതിയിൽ തട്ടിമുട്ടി ഉണ്ടാകുന്ന ഗതാഗത തടസ്സം നീക്കുന്നതിനു പോലും ഇതുമൂലം ഏറെസമയം വേണ്ടിവരും.
ഗതാഗതക്കുരുക്കിന് ഇതും കാരണമാണ്.
പ്രതിദിനം നഗരത്തിൽ ട്രാഫിക് കുരുക്കിലകപ്പെട്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് പതിനഞ്ചോളം കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. പലതും പൊലീസ് സ്റ്റേഷനു പുറത്തുവച്ചു നഷ്ടപരിഹാരം നൽകി പരിഹരിക്കും.
എന്നാൽ കോടിമതയിലും കളത്തിപ്പടിയിലും സ്റ്റേഷനുകൾ തമ്മിലുള്ള അതിർത്തി തർക്കം പൊലീസിനു തലവേദനയാണ്. കഞ്ഞിക്കുഴി കഴിഞ്ഞാൽ ഏറെ തിരക്ക് അനുഭവപ്പെടുന്ന കളത്തിപ്പടിയിൽ ഗതാഗത നിയന്ത്രണത്തിനു മണർകാടു നിന്നു ട്രാഫിക് പൊലീസ് എത്തേണ്ട
അവസ്ഥയാണ്. ദേശീയ പാതയിൽ കോട്ടയം ട്രാഫിക് പൊലീസിന്റെ പരിധി കളത്തിപ്പടി വരെയില്ല.
കോടിമതയിൽ നാലുവരി പാതയിൽ കോടിമത പാലം കഴിഞ്ഞാൽ ചിങ്ങവനം പൊലീസിനാണ് ചുമതല.
തൊട്ടടുത്ത വെസ്റ്റ് പൊലീസിനു കോടിമതയിലെ വാഹനങ്ങളുടെ കൂട്ടിയിടിയിൽ കേസെടുക്കാനും വാഹനം മാറ്റാനും അധികാരമില്ല. രാത്രിയിലും പകലും മറ്റും അപകടം ഉണ്ടാകുമ്പോൾ വെസ്റ്റ് പൊലീസ് ചിങ്ങവനം സ്റ്റേഷനിൽ വിവരം അറിയിക്കുകയാണ് പതിവ്.
സിമന്റുകവലയിൽ കുരുക്ക്
നാട്ടകം സിമന്റുകവല ബൈപാസ് ജംക്ഷൻ മുതൽ വില്ലേജ് ഓഫിസ് വരെയുള്ള ഭാഗത്ത് ഇന്നലെ രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട
ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. കുരുക്കിനു കാരണമെന്തെന്നു പോലും അറിയാതെ വാഹനയാത്രികർ കുഴങ്ങി.
ഗതാഗതം സുഗമമാക്കാൻ പൊലീസിന്റെ സേവനം ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്.
കുരുക്കൊഴിയാതെ സ്റ്റാർ ജംക്ഷൻ
ദേശീയപാതയിൽ സ്റ്റാർ ജംക്ഷനിലെ കലുങ്ക് നിർമാണമാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിനു കാരണമെന്നാണ് പൊലീസ് വാദം. ചിങ്ങവനം മുതൽ സ്റ്റാർ ജംക്ഷൻ വരെ റോഡ് ബ്ലോക്കാകുന്നത് മണിക്കൂറുകളാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടറോഡുകളിലൂടെ വാഹനങ്ങൾ എത്തുന്നതു നഗരമാകെ ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]