
കണ്ണൂർ ∙ പച്ചയുള്ള എവിടെയും ആഫ്രിക്കൻ ഒച്ച് എന്നതാണ് കോർപറേഷനിലെ അവസ്ഥ. നാടും നഗരവും ആഫ്രിക്കൻ ഒച്ചുകൾ കയ്യടക്കിയതോടെ ആശങ്കയിലായി ജനം.
തളാപ്പ്, റെയിൽവേ സ്റ്റേഷൻ, പഴയ ബസ് സ്റ്റാൻഡ്, തെക്കീ ബസാർ, താവക്കര, താളിക്കാവ്, താണ, മുഴത്തടം എന്നിവിടങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായിരിക്കുകയാണ്. വീടിനുള്ളിൽ വരെ ഇഴഞ്ഞു കയറുന്നുണ്ട്.
ചെടികൾ, പച്ചക്കറി, വാഴ, മരച്ചീനി എന്നിവ കൂട്ടത്തോടെ തിന്നു തീർക്കുന്നു. നാട്ടുകാർ ഇവയെ പിടികൂടി നശിപ്പിക്കുന്നുണ്ടെങ്കിലും ദിവസം കഴിയുംതോറും എണ്ണം കൂടുകയാണ്.
രാത്രിയാണ് ഒച്ചുകൾ പുറത്തുവരുന്നത്.
മയ്യിൽ, കുറ്റ്യാട്ടൂർ, ചക്കരക്കൽ ഭാഗങ്ങളിൽ കഴിഞ്ഞ കൊല്ലത്തേതിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി. മയ്യിൽ പഞ്ചായത്തിലെ ചെക്യാട്ട്കാവ്, മയ്യിൽ ടൗൺ, കുറ്റ്യാട്ടൂരിൽ ചട്ടുകപ്പാറ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ പരിസരം, മാണിയൂർ, പഴശ്ശി ഭാഗങ്ങളിലാണ് ശല്യം രൂക്ഷമായത്. ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും കൃഷിവകുപ്പിനും ആരോഗ്യവകുപ്പിനും ഉത്തരവാദിത്തമുണ്ടായിട്ടും ആരും മുന്നിട്ടിറങ്ങുന്നില്ലെന്നാണ് ആരോപണം.
ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ കണ്ണൂർ കോർപറേഷൻ കഴിഞ്ഞയാഴ്ച നടപടിയാരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ലെന്നും നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]