
മുണ്ടൂർ∙ പുറ്റേക്കരയിൽ നിന്ന് അവണൂർ വഴി മെഡിക്കൽ കോളജിലേക്ക് പോകുന്ന റോഡ് തകർന്ന് യാത്ര ദുരിതമായി. മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള ഏറെയും വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് തകർന്നിട്ടുള്ളത്.
റോഡ് തകർന്നിട്ട് നാളുകൾ ഏറെയായെങ്കിലും കൈപ്പറമ്പ് പഞ്ചായത്ത് അധികൃതർ അറ്റകുറ്റപ്പണി നടത്താൻ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
മലപ്പുറം ജില്ലയിൽ നിന്നും പാലക്കാട് ജില്ലയിൽ നിന്നും കുന്നംകുളം വഴി വരുന്ന വാഹനങ്ങളാണ് മെഡിക്കൽ കോളജിലേക്ക് ഇൗ വഴിയിലൂടെ പ്രവേശിക്കുന്നത്. വാഹനയാത്രക്കാരുടെയും രോഗികളുടെയും നടുവൊടിക്കുന്ന ഇൗ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]