
അധ്യാപക ഒഴിവ്; അഭിമുഖം നാളെ
ചവറ ∙ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ. എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം കെമിസ്ട്രി ജൂനിയർ ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ രാവിലെ 10നു നടക്കും.
യോഗ പരിശീലക; അഭിമുഖം 18ന്
പേരയം ∙ ആയുർവേദ ഡിസ്പെൻസറിയിൽ വനിതകൾക്കായി നടത്തുന്ന യോഗ പരിശീലനത്തിനു ദിവസവേതനാടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം 18നു രാവിലെ 11നു നടക്കും.
നിർദിഷ്ട യോഗ്യതയുള്ളവർ രാവിലെ 10ന് ഡിസ്പെൻസറിയിൽ എത്തി റജിസ്റ്റർ ചെയ്യണം.
കർഷകർക്ക് ആദരം; അപേക്ഷ ക്ഷണിച്ചു
തേവലക്കര ∙ കർഷകദിനത്തിൽ പഞ്ചായത്തിലെ കർഷകരെ ആദരിക്കുന്നതിനു മുതിർന്ന കർഷകൻ/കർഷക, മികച്ച കർഷകൻ, ജൈവ കർഷകർ, മികച്ച വനിതാ കർഷക, പട്ടികജാതി – പട്ടികവർഗ വിഭാഗത്തിലുള്ള കർഷകർ, കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിൽ അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള കർഷകർ 21നു ഉച്ചയ്ക്ക് 2നു മുൻപായി തേവലക്കര കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
ഓപ്ഷൻ റജിസ്ട്രേഷൻ സെന്ററും ഹെൽപ് ഡെസ്കും പ്രവർത്തിക്കും
കൊല്ലം ∙ പെരുമൺ എൻജിനീയറിങ് കോളജിൽ 2025–26 അധ്യയന വർഷം എൻജിനീയറിങ് പ്രവേശനം നേടുന്നവർക്കായി ഓപ്ഷൻ റജിസ്ട്രേഷൻ സെന്ററും ഹെൽപ് ഡെസ്കും പ്രവർത്തനം തുടങ്ങി. കോളജിലും ജില്ലാ പഞ്ചായത്ത് ഹാളിലും ഇളമ്പള്ളൂർ പഞ്ചായത്ത് ഹാളിലും ആണു സെന്റർ പ്രവർത്തിക്കുക. ഫോൺ – 9446546127, 9447013719.
സ്പെഷ്യൽറ്റി മെഡിക്കൽ ക്യാംപ്
കൊല്ലം ∙ എൻഎസ് ആയുർവേദ ആശുപത്രിയിൽ 17ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ സ്പെഷ്യൽറ്റി മെഡിക്കൽ ക്യാംപ് നടക്കും.
സൗജന്യ കാഴ്ച പരിശോധന, നേത്രരോഗങ്ങൾ, ആർത്തവ പ്രശ്നങ്ങൾ, ഗർഭാശയ മുഴകൾ, കേൾവി പരിശോധന തുടങ്ങി വിവിധ ചികിത്സകൾ ലഭ്യമാകും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ സൗജന്യ സേവനം ലഭിക്കും.
0474 2727600, 8547973300.
നിലമേലിൽ സെമിനാർ
നിലമേൽ ∙ചന്ദന മരം കൃഷിയും സാധ്യതയും വിഷയത്തിൽ ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ നിലമേൽ എൻഎസ്എസ് കരയോഗം ഹാളിൽ സെമിനാർ നടത്തും. അഗ്രികൾചറൽ ഗ്രാജുവേറ്റസ് സഹകരണ സംഘം വിപിഎസ് സഹകരണ സംഘവും ചേർന്ന് ആണ് സെമിനാർ നടത്തുന്നത്.
പരിശീലനം, തൈകളുടെ നടീൽ രീതി, പരിചരണം എന്നിവയാണ് വിഷയം. വനം, വ്യവസായം, എന്നിവ സംബന്ധിച്ചു കൃഷി വകുപ്പിലെ മുൻ ഉദ്യോഗസ്ഥർ ക്ലാസ് എടുക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടണം. ഫോൺ – 8921313798
സർട്ടിഫിക്കറ്റ്
കൊട്ടാരക്കര ∙ മഹാത്മ ട്രസ്റ്റ് ആൻഡ് റിസർച് ലൈബ്രറിയുടെ സ്കിൽ ഇന്ത്യ, ജൻ ശിക്ഷൺ സൻസ്ഥാൻ സ്റ്റിച്ചിങ് ആൻഡ് എംബ്രോയ്ഡറി കോഴ്സ് പൂർത്തീകരിച്ചവർക്കു സർട്ടിഫിക്കറ്റ് വിതരണം നാളെ 9നു കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും.
പുസ്തക പരിചയം
കടയ്ക്കൽ ∙ നേതാജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ സംഘം സംഘടിപ്പിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള വായനാമത്സരത്തിനു പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.
നാളെ 2ന് അനിൽ പാർവണം നേതൃത്വം നൽകും.
രാമപുരം യാത്ര
ചടയമംഗലം ∙ കെഎസ്ആർടിസി ചടയമംഗലം ബജറ്റ് ടൂറിസം സംഘടിപ്പിക്കുന്ന കോട്ടയം – രാമപുരം നാലമ്പല യാത്ര 17, 20, 27 തീയതികളിൽ നടത്തും. ഫോൺ – 9961530083, 9745359594.
വിവാഹപൂർവ കൗൺസലിങ് ഇന്ന്
കുണ്ടറ∙ എസ്എൻഡിപി യോഗം കുണ്ടറ യൂണിയൻ നടത്തുന്ന വിവാഹപൂർവ കൗൺസലിങ് ഇന്ന് രാവിലെ 9ന് യൂണിയന്റെ പ്രസിഡന്റ് ജി.
ജയദേവൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എസ്.ഭാസി അധ്യക്ഷത വഹിക്കും.
കുടുംബ ജീവിതത്തിലെ സങ്കൽപങ്ങളും യാഥാർഥ്യങ്ങളും കുടുംബ ബജറ്റും, ശ്രീനാരായണ ധർമം കുടുംബജീവിതത്തിൽ, ദാമ്പത്യ ജീവിതത്തിലെ വിവിധ വിഷയങ്ങളിൽ തുടങ്ങിയവയിൽ ക്ലാസ് നയിക്കും.
ഫൈൻ ആർട്സ് പ്രതിമാസ പരിപാടി ഇന്ന്
കുണ്ടറ∙ ഫൈൻ ആർട്സ് അസോസിയേഷൻ പ്രതിമാസ പരിപാടി ഇന്ന് വൈകിട്ട് 6.30-ന് ഇളമ്പള്ളൂർ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടക്കും. ഭഗത് സിങ് നാടകം അവതരിപ്പിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]