
തലശ്ശേരി ∙ ‘തന്നെപ്പോലെ തന്നെ സഹജീവികളെയും സ്നേഹിക്കുക’ എന്ന സന്ദേശം പകർന്നു മകന്റെ
തുടക്കമിട്ട്, നട്ടെല്ലിനു ക്ഷതമേറ്റു വീൽചെയറിലായ പിതാവ്. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ സൈദാർപള്ളി ജെടി റോഡ് ആറീനിൽ സി.സി.ഒ.നാസറാണു വീൽചെയറിലായവരെ സൽക്കരിച്ചു മകന്റെ വിവാഹച്ചടങ്ങുകൾക്കു മാധുര്യം പകർന്നത്.
നാസറിന്റെയും സാജിതയുടെയും മകൻ നിഹാൽ നാസറും ന്യൂമാഹി പെരിങ്ങാടി സെബ് വീട്ടിൽ എൻ.കെ.അഫ്സലിന്റെയും എം.കെ.ബുഷ്റയുടെയും മകൾ ആമിന അഫ്സലും തമ്മിലുള്ള വിവാഹം ഇന്നാണ്.
23 വർഷമായി വീൽചെയറിൽ കഴിയുന്ന നാസർ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ സംസ്ഥാന അധ്യക്ഷനാണ്. ദുബായിൽ അക്കൗണ്ടന്റായ മകന്റെ വിവാഹം നിശ്ചയിച്ചയുടൻ, വീൽചെയറിൽ കഴിയുന്നവരെ ചടങ്ങിലേക്കു ക്ഷണിക്കാമെന്ന ചിന്ത അദ്ദേഹം വീട്ടുകാരുമായി പങ്കിട്ടു.
തലേന്ന് ഇവരെ ക്ഷണിച്ചു ചടങ്ങുകൾ തുടങ്ങാമെന്നായി തീരുമാനം. നാസറിന്റെ ക്ഷണം സ്വീകരിച്ചു വിവിധ ജില്ലകളിൽനിന്നായി ഇന്നലെയെത്തിയത് 60 പേരാണ്.
വിവാഹ ആശംസകൾ നേർന്ന്, സൽക്കാരത്തിൽ പങ്കെടുത്ത് 3 മണിയോടെയാണു ഇവർ പിരിഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]