
വടകര∙ നഗരസഭയുടെ പുതിയ കെട്ടിടത്തിന്റെ ജോയിന്റുകൾക്കിടയിൽ ചോർച്ച. കെട്ടിടങ്ങൾ തമ്മിൽ വേർതിരിക്കുന്ന എക്സ്പാൻഷൻ ജോയിന്റ് ഇട്ട
ഭാഗത്ത് വാട്ടർ പ്രൂഫ് സംവിധാനം ശരിയായി നടത്താത്തതു കൊണ്ടാണ് ഈ പ്രശ്നം. ഇതോടെ പുതിയ കെട്ടിടത്തിന്റെ പല ഭാഗത്തും ചോരുന്നു.
ജോയിന്റുകൾക്ക് സമീപത്തെ ബീമുകളിലും ചോർച്ച പടരുന്നുണ്ട്.10 വർഷം നീണ്ട നിർമാണ പ്രവൃത്തിയുടെ ഒടുവിൽ ചോർച്ച പരിഹരിക്കാത്തത് കെട്ടിടത്തിനു മൊത്തം തകരാറായി.
മുകൾ നിലയിൽ ചെയ്യേണ്ട ലീക്ക് അടയ്ക്കൽ ഇല്ലാത്തതു കൊണ്ട് പല നിലകളിലെ മുറിയിലും വെള്ളം എത്തുന്നുണ്ട്.
കഴിഞ്ഞ 30ന് ഓഫിസ് ഉദ്ഘാടനം ചെയ്തെങ്കിലും വ്യാഴാഴ്ചയോടെയാണ് എൻജിനീയറിങ്, ഹെൽത്ത് വിഭാഗങ്ങളും സ്ഥിരം സമിതി അധ്യക്ഷരുടെ മുറികളും ഇങ്ങോട്ട് മാറ്റിയത്.
പൊതു ജനം ഓഫിസിൽ എത്തി തുടങ്ങിയപ്പോൾ പല സ്ഥലത്തും ചോർച്ച കണ്ട് അമ്പരന്നു.ചോർച്ച പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ബിജു പറഞ്ഞു. ഇതിനുള്ള പണി തുടങ്ങിയെങ്കിലും തുടർച്ചയായ മഴ കാരണം നടന്നില്ല.
നല്ല വെയിലുണ്ടെങ്കിലേ പണി നടത്താൻ കഴിയൂ. മഴ അൽപം മാറി വരുന്ന സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ പ്രശ്നത്തിന് പരിഹാരം കാണും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]