
മാനന്തവാടി ∙ സ്ഥല സൗകര്യം കൊണ്ട് വീർപ്പുമുട്ടുന്ന വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ കെട്ടിടം ഏത് സമയം നിലം പൊത്തുമെന്ന നിലയിൽ. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ കെട്ടിടം എത്രയും വേഗം പൊളിച്ച് നീക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകൾ ഏറെയാണ്. ആശുപത്രി കെട്ടിടങ്ങളുടെ നടുവിലാണ് ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടവും 68 സെന്റ് സ്ഥലവും ഉള്ളത്.
മുൻപ് എസ്എംഎസ് ഡിവൈഎസ്പി ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇത്.
എസ്എംഎസ് ഡിവൈഎസ്പി ഓഫിസിന് സ്വന്തമായി കെട്ടിടം ആയതോടെ ഇവിടെ ക്രൈം ബ്രാഞ്ച് ഓഫിസും പ്രവർത്തിച്ചിരുന്നു. ഇതും സ്വന്തം കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടം നോക്കുകുത്തിയായി മാറിയത്.
വാഹനം നിർത്തിയിടാൻ പോലും വേണ്ടത്ര സ്ഥലം ഇല്ലാതെ പ്രയാസത്തിലാണ് നിലവിൽ മെഡിക്കൽ കോളജ് ആശുപത്രി.
ആരും തിരിഞ്ഞ് നോക്കാതെ കിടക്കുന്ന കെട്ടിടം സന്ധ്യ മയങ്ങിയാൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ്. പകൽ സമയത്ത് രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രമാണ്.
ഇത് പഴയ കെട്ടിടം പൊളിഞ്ഞ് വീണാൽ വലിയ അപകടത്തിനും ഇടവരുത്തും.
അപകടത്തിന് കാത്ത് നിൽക്കാതെ 6 പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ച് നീക്കി ഇൗ സ്ഥലം മെഡിക്കൽ കോളജിന് കൈമാറണമെന്ന് ആവശ്യത്തിന് വർശഷങ്ങളുടെ പഴക്കമുണ്ട്. ഇത് സംബന്ധിച്ച് ഡിഎംഒ ആരോഗ്യ വകുപ്പ് വഴി ആഭ്യന്തര വകുപ്പിന് കത്ത് നൽകിയിരുന്നു.
ആഭ്യന്തര വകുപ്പിന് പകരം റവന്യു ഭൂമി കൈമാറി ഇൗ സ്ഥലം മെഡിക്കൽ കോളജിന് കൈമാറാനുള്ള ശ്രമമാണ് നടന്ന് വരുന്നത്. വർഷങ്ങൾ പഴക്കമുള്ള ഇൗ ആവശ്യം ഇനിയും കാലതാമസം വരുത്താതെ നടപ്പിലാക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]