
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി കെ എല്‍ രാഹുല്‍. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ലോര്‍ഡ്സില്‍ ഒരു ഇന്ത്യൻ താരം ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടുന്നത്.
ലോര്‍ഡ്സിലെ രാഹുലിന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. 2021ലെ ഇംഗ്ലണ്ട് പരമ്പരയിലും ലോര്‍ഡ്സില്‍ രാഹുല്‍ സെഞ്ചുറി നേടിയിരുന്നു.
അന്ന് 129 റണ്‍സെടുത്ത രാഹുല്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ 100 റണ്‍സെടുത്ത് പുറത്തായി. രാഹുലിന് പുറമെ മുന്‍ ഇന്ത്യൻ നായകന് ദിലീപ് വെങ്സര്‍ക്കാര്‍ മാത്രമാണ് ലോര്‍ഡ്സില്‍ ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരം.
വെങ്സര്‍ക്കാര്‍ ലോര്‍ഡ്സില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 1979ലായിരുന്നു ലോര്‍ഡ്സില്‍ അവസാനം സെഞ്ചുറി നേടിയത്.
ഇതിനുശേഷം രാഹുലിന് പുറമെ ലോര്‍ഡ്സില്‍ മറ്റൊരു ഇന്ത്യൻ ബാറ്ററും ഒന്നില്‍ കൂടുതല്‍ തവണ സെഞ്ചുറി അടിച്ചിട്ടില്ല. ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സില്‍ ഇതുവരെ 13 ഇന്ത്യൻ താരങ്ങളാണ് സെഞ്ചുറി നേടിയത്.
ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ടെസ്റ്റ് കരിയറില്‍ ലോര്ഡ്സിലൊരു സെഞ്ചുറി നേടനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. பேரை கேட்டாலே சும்மா அதிருது இல்ல 🔥#SonySportsNetwork #GroundTumharaJeetHamari #ENGvIND #NayaIndia #DhaakadIndia #TeamIndia #ExtraaaInnings pic.twitter.com/aNoYNdKG2a — Sony Sports Network (@SonySportsNetwk) July 12, 2025 വെങ്സര്ക്കാര്ക്കും(3) രാഹുലിനും(2) പുറമെ ലോര്‍ഡ്സില്‍ ഓരോ സെഞ്ചുറി വീതം നേടിയ എട്ട് ഇന്ത്യൻ താരങ്ങളാണുള്ളത്.
വിനൂ മങ്കാദ്, ഗുണ്ടപ്പ വിശ്വനാഥ്, രവി ശാസ്ത്രി, മുഹമ്മദ് അസറുദ്ദീന്, സൗരവ് ഗാംഗുലി, അജിത് അഗാര്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അജിങ്ക്യാ രഹാനെ എന്നിവരാണ് ലോര്‍ഡ്സില്‍ സെഞ്ചുറി നേടിയ മറ്റ് ഇന്ത്യൻ താരങ്ങള്‍. 1952ലാണ് വിനൂ മങ്കാദ് ലോര്‍ഡ്സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായത്.
വിനൂ മങ്കാദ് നേടിയ 184 റണ്‍സാണ് ഇപ്പോഴും ലോര്‍ഡ്സില്‍ ഇന്ത്യൻ ബാറ്ററുടെ എറ്റവും ഉയര്‍ന്ന സ്കോര്‍. രാഹുലിന്റെ ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചുറിയാണിത്.
ഇതില്‍ ഒമ്പത് സെഞ്ചുറികളും വിദേശ പിച്ചുകളിലാണെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ കളിച്ച 12 ടെസ്റ്റില്‍ രാഹുലിന്റെ നാലാം സെഞ്ചുറിയുമാണിത്.
സെഞ്ചുറിയോടെ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററുമായി രാഹുല്‍. 13 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ചുറി നേടിയിട്ടുള്ള രാഹുല്‍ ദ്രാവിഡാണ് ഒന്നാമത്.
സച്ചിന് 17 ടെസ്റ്റില്‍ നാലു സെഞ്ചുറിയും റിഷഭ് പന്തിന് 11 ടെസ്റ്റില്‍ നാലു സെഞ്ചുറിയും ഗില്ലിന് നാലു ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും ഗാംഗുലിക്ക് ഒമ്പത് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയുമാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]