ആലപ്പുഴ ∙ ഇറങ്ങുന്നതിനു മുൻപു മുന്നോട്ടെടുത്ത സ്വകാര്യ ബസിന്റെ ചവിട്ടുപടിയിൽ നിന്നു വീണ് എൻജിനീയറിങ് വിദ്യാർഥിനിക്കു തലയ്ക്കു ക്ഷതമേറ്റ സംഭവത്തിൽ ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. കഞ്ഞിപ്പാടം–ആലപ്പുഴ റൂട്ടിൽ ഓടുന്ന അൽ അമീൻ എന്ന ബസിലെ ഡ്രൈവർ സി.ജയകുമാർ, കണ്ടക്ടർ സുഭാഷ് എന്നിവരെയാണ് അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനും അപകടത്തിലായ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിക്കാതിരുന്നതിനും അറസ്റ്റ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാഗത്ത് സുരക്ഷാവീഴ്ച ഉണ്ടായതായി പൊലീസ് കണ്ടെത്തി.ബസിൽ നിന്നു വീണു വൈദ്യുതത്തൂണിലിടിച്ച് തലയ്ക്കു ക്ഷതമേറ്റ എൻജിനീയറിങ് വിദ്യാർഥിനി ദേവീകൃഷ്ണയെ (23) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധചികിത്സയ്ക്കു വിധേയമാക്കി. രണ്ടാഴ്ചത്തെ പൂർണവിശ്രമം ന്യൂറോ സർജൻ നിർദേശിച്ചു.
തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്.
സഹകരണ എൻജിനീയറിങ് കോളജിൽ അവസാന വർഷ ബിടെക് സിവിൽ വിദ്യാർഥിനിയാണ് തിരുവമ്പാടി അശ്വതിയിൽ വിനയകുമാറിന്റെ മകൾ ദേവീകൃഷ്ണ.വെള്ളിയാഴ്ച വൈകിട്ട് 3.20നു വലിയ ചുടുകാടിനും തിരുവമ്പാടിക്കും ഇടയിലുള്ള പോസ്റ്റ് ഓഫിസിന് മുന്നിലായിരുന്നു അപകടം. കോളജിൽ നിന്നു വീട്ടിലേക്കു വരാൻ ബസിൽ കയറിയ ദേവീകൃഷ്ണയ്ക്ക് ഇറങ്ങാൻ ചുടുകാട് സ്റ്റോപ്പിൽ ബസ് നിർത്തിയില്ല.
വണ്ടി നിർത്താൻ ആവശ്യപ്പെട്ടതോടെ തിരുവമ്പാടി എത്തുന്നതിനു മുൻപ് ബസിന്റെ വേഗം കുറച്ചു. ഇറങ്ങിക്കോളൂ എന്നു പറയുന്നതു കേട്ടെന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ പെട്ടെന്നു വണ്ടി മുന്നോട്ടെടുത്തെന്നും ദേവീകൃഷ്ണ പറഞ്ഞു.
ചവിട്ടുപടിയിൽ നിന്നു തെറിച്ചുവീണ ദേവീകൃഷ്ണയുടെ തല വൈദ്യുതത്തൂണിൽ ഇടിച്ചാണ് പരുക്കേറ്റത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]