
ബേക്കൽ ∙ അരവത്ത് പുലരിയുടെ നാട്ടി ഉത്സവത്തിൽ പങ്കാളികളായി ജില്ലയിലെ ഹൈസ്കൂൾ ജീവശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മയും. എല്ലാവർഷവും അധ്യാപകർ നാട്ടിയിൽ പങ്കെടുക്കാറുണ്ടെങ്കിലും കുട്ടികളോട് ചേർന്ന് വയലിൽ ഞാറ് നടാറാണു പതിവ്.
എന്നാൽ, ഇത്തവണ സ്വന്തമായി 20 സെന്റ് വയലിൽ കൃഷി ഇറക്കിയാണ് ജീവശാസ്ത്ര അധ്യാപകർ നാട്ടിയിൽ ഒരുമിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് എത്തിച്ചേർന്ന ജീവശാസ്ത്ര അധ്യാപകർ കാസർകോടൻ എന്നറിയപ്പെടുന്ന പരമ്പരാഗത തനത് ഞാറാണ് നടാനായി ഉപയോഗിച്ചത്.
ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജില്ലാ പഞ്ചായത്തിന്റെ ജീനോം സേവിയർ അവാർഡ് ജേതാവ് കൂടിയായ രവീന്ദ്രൻ കൊടക്കാട് ആണ് ഞാറ്റടികൾ നിർമ്മിച്ച് നൽകിയത്.
ഉദുമ പഞ്ചായത്തിലെ മുതിയക്കാൽ പാടശേഖരത്തിൽപ്പെട്ട പാലത്തുകര നെൽവയലിലാണ് ജീവശാസ്ത്ര കൂട്ടായ്മ കൃഷിയിറക്കിയത് ഇരുപതോളം ജീവശാസ്ത്ര അധ്യാപകർ ഇത്തവണത്തെ കൃഷിയിൽ പങ്കെടുത്തു.
രാമചന്ദ്രൻ പാട്ടാളിയുടെ വയലിലാണു കൃഷിയിറക്കിയത്. തച്ചങ്ങാട് സ്കൂളിലെ പ്രധാനാധ്യാപികയും മുൻ ജീവശാസ്ത അധ്യാപികയുമായ സജിത, കാസർകോട് ജീവശാസ്ത്ര അധ്യാപക പരിശീലകൻ കൂടിയായ ഡിവി.ഷാജി, നാട്ടി കാർഷികോത്സവത്തിന്റെ കൺവീനറും ബേക്കൽ ജിഎഫ്എച്ച്എസ്എസിലെ ജീവശാസ്ത്ര അധ്യാപകനുമായ ജയപ്രകാശ് ബേക്കൽ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരായ അമ്പിളി (ജിഎച്ച്എസ്എസ് പെരിയ), എ.വി.ബിന്ദു (എൻഎച്ച്എസ് പെർഡാല), രജിത (ഷേണി എച്ച്എസ്എസ്), രാജശ്രീ (എവിഎസ്ജിഎച്ച്എസ്എസ് കരിവെള്ളൂർ), പി.വി.ഇന്ദ (ജിവിഎച്ച് എസ്എസ് മടിക്കൈ), അജിത (ജിഎച്ച്എസ്എസ് കുണ്ടംകുഴി), കൃഷ്ണപ്രിയ (ബിഎആർ എച്ച്എസ്എസ് ബോവിക്കാനം), രജനി (ജിഎച്ച്എസ് മുന്നാട്), ഷൈജ (ജിഎച്ച്എസ് തച്ചങ്ങാട്) എന്നിവരാണു കൃഷിയിറക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]