
തൃശൂർ: 32 വർഷത്തെ റോസിയുടെ കാത്തിരിപ്പിന് ആശുപത്രി കിടക്കയിൽ വിരാമം. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന പരേതനായ ജോസിന്റെ ഭാര്യ 67 വയസ്സുള്ള റോസിക്ക് ഒടുവിൽ പട്ടയം ലഭിച്ചു.
എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന റോസിയുടെ നാല് സെന്റ് ഭൂമിക്കാണ് 32 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ചത്. സംസ്ഥാന സർക്കാറിന്റെ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ പദ്ധതിയുടെ ഭാഗമായാണ് റോസിക്കും കുടുംബത്തിനും പട്ടയം ലഭിച്ചത്.
സ്ട്രോക്കും അറ്റാക്കും കിഡ്നി രോഗവും ബാധിച്ച് 9 വർഷക്കാലമായി റോസി ചികിത്സയിലാണ്. റോസിയുടെ ആരോഗ്യസ്ഥിതി ദിനംതോറും മോശമായി വരുന്നത് മനസ്സിലാക്കി തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്ത്, ആശുപത്രിയിലെത്തി മക്കളുടെ സാന്നിധ്യത്തിലാണ് കുടുംബത്തിന് പട്ടയം കൈമാറിയത്.
അടിയന്തര ഇടപെടലിലൂടെ അമ്മയുടെ ആഗ്രഹം ആശുപത്രിയിൽ കിടക്കിയിൽ വെച്ച് സാധ്യമാക്കിയതിലുള്ള സന്തോഷം മകൻ ജോബി പങ്കുവെച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]