
മാടപ്പള്ളി ∙ കൃഷിവകുപ്പ് നൽകിയ ലക്ഷങ്ങൾ വിലയുള്ള കൃഷി ഉപകരണങ്ങൾ പഞ്ചായത്ത് ഓഫിസിൽ തുരുമ്പെടുത്ത് നശിക്കുന്നു. പുല്ലുവെട്ട് മെഷീനുകൾ, തെങ്ങുകയറ്റ മെഷീനുകൾ, മിനി ട്രാക്ടർ, തൂമ്പ, കൈക്കോട്ട്, കൊട്ട തുടങ്ങിയ ഉപകരണങ്ങളാണ് നശിക്കുന്നത്.
പാളിപ്പോയ പദ്ധതി
പഞ്ചായത്തിലെ കർഷകർക്ക് ഉപകരണങ്ങൾ ദിവസ വാടകയ്ക്ക് നൽകാനായിരുന്നു പദ്ധതി.
കാർഷിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യമുള്ള കർഷക സേനാംഗങ്ങളെയും ജോലിക്കായി നൽകുമായിരുന്നു. ഉപകരണങ്ങളും സേവനങ്ങളും ആവശ്യമുള്ളവർക്കു കാർഷിക വികസനസമിതിയിൽ അംഗത്വം ഉണ്ടായിരിക്കണം. ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് കർഷക സേനാംഗങ്ങൾ ഉപകരണങ്ങളുമായി എത്തി ജോലി ചെയ്യും. എന്നാൽ വികസനസമിതിയിൽ പ്രതീക്ഷിച്ച പോലെ ആളുകൾ റജിസ്റ്റർ ചെയ്തില്ല.
പുറത്തുനിന്ന് വാടകയ്ക്ക് എടുക്കുന്ന ഉപകരണങ്ങളിൽ നിന്നു കാര്യമായ വില വ്യത്യാസമില്ലാത്തതും തിരിച്ചടിയായി. ബുക്കിങ് നടത്തി ഉപകരണങ്ങൾക്കും സേവനങ്ങൾക്കുമായി കാത്തിരിക്കേണ്ടി വന്നതും പദ്ധതി പാളാൻ കാരണമായി.പദ്ധതി വിജയത്തിനായി പരസ്യം ചെയ്തെങ്കിലും ആളുകൾ ഏറ്റെടുത്തില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]