
കെഎസ്ആര്‍ടിയില്‍ ചില ജീവനക്കാര്‍ പെന്ഷന് ലക്ഷ്യമിട്ടാണ് ജോലി ചെയ്യുന്നതെന്ന് സിഎംഡി ബിജു പ്രഭാകര്‍. 1243 ജീവനക്കാര്‍ ജോലിക്ക് ഹാജരാകുന്നില്ലെന്നും ഇടയ്ക്ക് ഒപ്പിട്ട് മുങ്ങുകയാണിവരെന്നും ബിജു പ്രഭാകര്‍ പറയുന്നു. കെ.എസ്.ആര്.ടി.സിക്കെതിരെയുള്ള പ്രചാരണങ്ങളിലെ വസ്തുകള്‍ എന്ന പേരില്‍ ബിജു പ്രഭാകര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.(
മുങ്ങി നടക്കുന്ന ജീവനക്കാര്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ജോയിന്‍ ചെയ്യുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. ജീവനക്കാരില്‍ ചിലര്‍ സിംഗിള്‍ ഡ്യൂട്ടിയെ മനസിലാക്കാതെ എതിര്‍ക്കുന്നു. 8 മണിക്കൂര്‍ ഡ്യൂട്ടി സമയത്തെ 12 മണിക്കൂര്‍ ജോലിയെന്ന് കുപ്രചാരണം നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിയമപ്രകാരം മാത്രമേ ജോലി ചെയ്യിപ്പിക്കുന്നുള്ളൂ. തിരക്കുള്ള സമയം ബസ് ഓടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സമ്പ്രദായം കൊണ്ടുവന്നത്. രാവിലെത്തേയും വൈകീട്ടത്തേയും ഇടവേളയില്‍ വെറുതെയിരിക്കുന്ന നാല് മണിക്കൂറിന് 200 രൂപ അധികം നല്‍കുന്നുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
തൊഴിലാളികളും മാനേജ്മെന്റും ഒന്നിച്ചു നിന്നാല്‍ സര്‍ക്കാരിന്റെയും ആരുടെയും സഹായമില്ലാതെ കെഎസ്ആര്‍ടിസിയെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് വീഡിയോയില്‍ പറയുന്നു. ഇതിനായി ചെലവ് കുറച്ച് വരമാനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കി കൂടുതല്‍ സര്‍വീസുകള്‍ ഓടിച്ചാല്‍ 30 കോടി രൂപ മാസം അധിക വരുമാനം കണ്ടെത്താനാകുമെന്നും ബിജു പ്രഭാകര്‍ വീഡിയോയില്‍ പറയുന്നു.
The post ‘ചില ജീവനക്കാര്‍ പെന്ഷന് ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയിലുള്ളത്; 1243 പേര് മുങ്ങി നടക്കുന്നു’; ബിജു പ്രഭാകര്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]