
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൻ കീ ബാത് ടാലൻ്റ് ഹണ്ട് സീസൺ 5 ൻ്റെ ഫൈനൽ മത്സരം നാളെ നടക്കും. കഴക്കൂട്ടം മേനംകുളം ജ്യോതിസ് സെൻട്രൽ സ്കൂളിൽ മത്സരങ്ങൾ രാവിലെ 9 മണിയ്ക്ക് കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സഹമന്ത്രി രക്ഷ നിഖിൽ ഖഡ്സെ ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്ര സഹമന്ത്രി വി.
മുരളീധരൻ അധ്യക്ഷത വഹിക്കും. മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, ജ്യോതിസ് സ്കൂൾ ഗ്രൂപ്പ് ചെയർമാൻ എസ് ജ്യോതിസ് ചന്ദ്രൻ, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.
എ രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പരിപാടിയിൽ സംസാരിക്കും. ഫൈനൽ മത്സരത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 36 കുട്ടികൾക്ക് വരുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ദില്ലിയിൽ പങ്കെടുക്കുന്നതിനും, കേന്ദ്ര മന്ത്രിമാരുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും.
കൂടുതൽ വിവരങ്ങൾക്ക് 9446331874 എന്ന നമ്പറിൽ ബന്ധപ്പെടുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]