
ഡൽഹി: മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ തന്നെ നൽകണം. യുവാക്കൾ മയക്കുമരുന്നിന് അടിമപ്പെടാത്ത ഒരു ഇന്ത്യ സൃഷ്ടിക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അമിത് ഷാ പറഞ്ഞു. ‘മയക്കുമരുന്ന് കള്ളക്കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവർക്ക് കഠിനമായ ശിക്ഷ നൽകണം. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം. മറ്റുള്ളവർക്ക് ഇതൊരു പാഠമായിരിക്കും. മയക്കു മരുന്ന് വ്യാപരത്തിന് ഇറങ്ങുന്നവർക്കുള്ള ശക്തമായ സന്ദേശമായിരിക്കണം ഇത്. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലേക്ക് നിഷ്കരുണം നീങ്ങേണ്ടതുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഇരകളാണ്. അവരെ അതിന് അടിമകളാക്കുന്നതിന് പകരം ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാൻ എല്ലാവരും ശ്രമിക്കണം’.
‘മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ശക്തമാക്കണം. ഒരു യുവാവും മയക്കുമരുന്നിന്റെ സ്വാധീനത്തിൽ അകപ്പെട്ടിട്ടില്ല എന്നും രാജ്യം സുരക്ഷിതവും നിയമവിരുദ്ധ വസ്തുക്കളിൽ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ ചുമതലയാണ്. രാജ്യത്തെ ലഹരിവിമുക്തവും സുരക്ഷിതവുമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. എല്ലാ മുഖ്യമന്ത്രിമാരോടും എൽജിമാരോടും (ലെഫ്റ്റനന്റ് ഗവർണർ) ഞാൻ അഭ്യർത്ഥിക്കുന്നു. അതിന് ആവശ്യമായ എല്ലാ സഹായവും നൽകും’-എന്നും അമിത് ഷാ പറഞ്ഞു.
The post മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം; മറ്റുള്ളവർക്ക് ഇതൊരു പാഠമായിരിക്കും; രാജ്യം സുരക്ഷിതമാക്കണം: അമിത് ഷാ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]