
എരുമേലി ∙ എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടർ കോട്ടയത്തിന്റെയും 16 കേരള ബറ്റാലിയൻ എൻസിസി കോട്ടയത്തിന്റെയും നേതൃത്വത്തിൽ നടന്ന എൻസിസി കെഡറ്റുകളുടെ ഷൂട്ടിങ് മത്സരത്തിൽ കോട്ടയം ഗ്രൂപ്പ് ഓവറോൾ ചാംപ്യൻമാരായി. തിരുവനന്തപുരം ഗ്രൂപ്പാണ് റണ്ണേഴ്സ്അപ്.
കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനു വേണ്ടി എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.വി.എസ്. റെഡ്ഡി സമ്മാനദാനം നടത്തി.
എംഇഎസ് കോളജിലെ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി സി.യു.അബ്ദുൽ കരീം, കോളജ് പ്രിൻസിപ്പൽ പ്രഫ. എസ്.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
100 കെഡറ്റുകൾ പങ്കെടുത്ത ക്യാംപിൽ നിന്ന് വിവിധ ഷൂട്ടിങ് മത്സരങ്ങളിൽ വിജയികളായ 30 കെഡറ്റുകൾക്ക് തിരുവനന്തപുരത്ത് പാങ്ങോട് നടക്കുന്ന ക്യാംപുകളിൽ തുടർപരിശീലനം നൽകും.
ഓഗസ്റ്റ് 5ന് മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ഇന്റർ ഡയറക്ടറേറ്റ് സ്പോർട്സ് ഷൂട്ടിങ് മത്സരത്തിൽ ഇവർ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.16 കേരള ബറ്റാലിയൻ എൻസിസി കോട്ടയം കമാൻഡിങ് ഓഫിസർ കേണൽ പി.ശ്രീനിവാസൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ലെഫ്. കേണൽ സുരാജ് ഏബ്രഹാം, അസോഷ്യേറ്റ് എൻസിസി ഓഫിസർമാരായ ലെഫ്.
റെനീഷ് ജോസഫ്, ലെഫ്. ജോമി ജോസഫ്, ലെഫ്.
സാബ്ജാൻ യൂസഫ്, ജയിംസ് ജോസഫ്, ജീന അനീഷ്, സുബേദാർ മേജർ സുനിൽ കുമാർ, സുബേദാർ ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]