
വൈക്കം ∙ വേമ്പനാട്ട് കായലിന്റെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജൈവവേലി നിർമിച്ചു കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നു കേരള കോൺഗ്രസ് ചെയർമാൻ പിജെ.ജോസഫ്. വേമ്പനാട്ടുകായൽ സംരക്ഷണ സംഗമം സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കായലിലും നദികളിലും അടിഞ്ഞുകൂടുന്ന ചെളിയും എക്കലും മൂലം അതിന്റെ സംഭരണശേഷി പതിന്മടങ്ങ് കുറഞ്ഞു. കായലിൽനിന്നു വാരുന്ന ചെളിയും എക്കലും ഉപയോഗിച്ചു ബണ്ട് നിർമിച്ചു വെള്ളപ്പൊക്കത്തിന് പരിഹാരം ഉണ്ടാക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു.
കാർഷിക വികസനകേന്ദ്രം മുൻ ഡയറക്ടർ ഡോ.കെ. ജി.പത്മകുമാർ വിഷയാവതരണം നടത്തി.
വർക്കിങ് ചെയർമാൻ പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം, ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി, ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, സംസ്ഥാന കോഓർഡിനേറ്റർ അപു ജോൺ ജോസഫ്, വൈസ് ചെയർമാൻമാരായ ഇ.ജെ.ആഗസ്തി, കെ.എഫ്.വർഗീസ്, സീനിയർ സെക്രട്ടറിമാരായ മാഞ്ഞൂർ മോഹൻകുമാർ, ജോണി അരീക്കാട്ടിൽ, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, ജനറൽ കൺവീനർ പോൾസൺ ജോസഫ്, സ്റ്റീഫൻ പാറാവേലി, പ്രിൻസ് ലൂക്കോസ്, തോമസ് ഉഴുന്നാലി, ബിനു ചെങ്ങളം, ജോർജ് പുളിങ്കാട്ട്, സാബു ഒഴുങ്ങാലി, ജയിംസ് മാത്യു തെക്കൻ, ജോർജ് ചെന്നേലി, ജോസ് വഞ്ചിപ്പുര, ജോസ് ജയിംസ് നിലപ്പനക്കൊല്ലി, ജോസഫ് തോമസ്, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]