
കോട്ടയം ∙ കഞ്ഞിക്കുഴിയിലെ കുരുക്ക് അഴിക്കാൻ മേൽപാല നിർമാണത്തിനു സാധ്യതയേറി. ദേശീയപാത അതോറിറ്റി പണിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്ന ജോലികൾ ആരംഭിച്ചു.
സംസ്ഥാന ബജറ്റിൽ ഇതിനായി 8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് നഷ്ടപ്പെടാതെ കഴിയുന്നതും വേഗം പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.
ജംക്ഷനിലേക്ക് എത്തുന്ന 4 റോഡുകൾ വീതി കൂട്ടി കുരുക്കഴിക്കാമെന്ന നീക്കം ഇതോടെ മന്ദഗതിയിലായി. നിലവിലുള്ള റോഡിനു ദോഷമായി ബാധിക്കാത്തവിധം മേൽപാലം പണിയാമെന്നതും നേട്ടമാണ്.
കഞ്ഞിക്കുഴി മേൽപാലം: ഗുണങ്ങൾ
∙ സ്ഥലം ഏറ്റെടുക്കൽ ഒഴിവാക്കി മേൽപാലം നിർമിക്കാൻ കഴിയും.
∙ ദേശീയപാത 183ൽ തന്നെയാകും മേൽപാലമെന്നതിനാൽ ജംക്ഷനിലേക്കെത്തുന്ന റോഡുകളിൽ സ്ഥലം നഷ്ടപ്പെടില്ല. ∙ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടാതെ തൂണുകളിൽ മേൽപാലം നിർമിക്കാൻ കഴിയും.
∙ കഞ്ഞിക്കുഴിയിൽ സ്ഥലം ഏറ്റെടുത്ത് റോഡ് വികസിപ്പിക്കുന്നതിന്റെ ഭീമമായ ചെലവ് കുറയ്ക്കാൻ കഴിയും.
കഞ്ഞിക്കുഴി ജംക്ഷനിലെ കുരുക്കഴിക്കാനായി മേൽപാലമാണ് നല്ലത്. ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചു.
സ്ഥലത്തെ വ്യാപാരി – വ്യവസായി സംഘടനകളുമായി വീണ്ടും ചർച്ച നടത്തും.
ആർക്കും നഷ്ടം വരാത്ത രീതിയിലാകും പരിഷ്കാരങ്ങൾ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]