
കോഴിക്കോട്∙ ദേശീയപാത നിർമാണം പൂർത്തിയായതോടെ സർവീസ് റോഡിൽ അപകടം കുറയ്ക്കുന്നതിനായി ദേശീയപാത അതോറിറ്റി സ്ഥാപിച്ച വേഗത്തടകളിൽ തട്ടി വാഹനാപകടം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 11 സ്ഥലങ്ങളിലാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.
രാമനാട്ടുകര അഴിഞ്ഞിലം ഭാഗത്തെ സർവീസ് റോഡിൽ സ്ഥാപിച്ച വേഗത്തടയിൽ തട്ടി മറിഞ്ഞു സ്കൂട്ടർ യാത്രക്കാരനായ തടമ്പാട്ടുതാഴം സ്വദേശി എം.ജയ(56) ന് ഗുരുതര പരുക്കേറ്റു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
ദേശീയപാതയിൽ 28 കിലോമീറ്ററിൽ 38 സ്ഥലങ്ങളിലാണ് സർവീസ് റോഡിൽ വേഗത്തടകൾ സ്ഥാപിച്ചത്.
സർവീസ് റോഡിൽ നിന്നു ദേശീയപാതയിലേക്ക് കയറുന്നിടത്തും പ്രധാന ജംക്ഷനിലും വേഗത്തട ഇല്ലാത്തതു കാരണം അപകടം പതിവായതോടെയാണ് നാട്ടുകാരും പൊലീസും ആവശ്യപ്പെട്ടതു പ്രകാരം ഇവ സ്ഥാപിച്ചത്.
എന്നാൽ ഒരു സ്ഥലത്തും മുന്നറിയിപ്പ് സൂചകങ്ങളോ വെള്ള വരയോ ഇല്ല. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ സർവീസ് റോഡുകൾ ഇരുട്ടിലാണ്.
വേഗത്തടയിൽ കയറി നിയന്ത്രണം വിട്ട് തൊട്ടടുത്ത കോൺക്രീറ്റ് ഭിത്തിയിലും ഡിവൈഡറിലും ഇടിച്ചാണ് പലർക്കും പരുക്കേറ്റത്.
കഴിഞ്ഞ ദിവസം വേങ്ങേരി ജംക്ഷനിൽ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന കാറിൽ ഇടിച്ചിരുന്നു.
അമ്പലപ്പടി, മാളിക്കടവ്, അഴിഞ്ഞിലം, പറമ്പിൽ ബസാർ അടിപ്പാതക്ക് സമീപം എന്നിവിടങ്ങളിലാണ് കൂടുതൽ അപകടം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]