
പേരാമംഗലം∙ തൃശൂർ– കുറ്റിപ്പുറം സംസ്ഥാന പാതയുടെ വികസനത്തിനായി മുണ്ടൂർ വെട്ടിക്കാവ് വിഷ്ണു ശിവ ക്ഷേത്രത്തിനു മുന്നിൽ റോഡരികിൽ നിന്നിരുന്ന ക്ഷേത്രത്തിന്റെ വലിയ ആൽമരം ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ മുറിച്ചു മാറ്റി. ഏതാണ്ട് 70 വർഷത്തോളം പഴക്കമുള്ള ആൽമരമാണ് കഴിഞ്ഞ ദിവസം മുറിച്ചു നീക്കിയത്.
സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ഇവിടെ റോഡ് വീതി കൂട്ടിയപ്പോൾ റോഡിനോട് ചേർന്നായി മരത്തിന്റെ വളർച്ച.
പിന്നീട് മരത്തിന്റെ വേരുകൾ വളരുകയും ചെയ്തതോടെ മരം അപകട ഭീഷണിയിലായിരുന്നു.
കാറ്റിൽ ആൽമരം റോഡിലേക്ക് മറിഞ്ഞാൽ വലിയ അപകടം സംഭവിക്കുമെന്നതിനാലുമാണ് മരം മുറിക്കാൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തീരുമാനിച്ചത്. ആൽമരത്തോട് ചേർന്ന് ഉണ്ടായിരുന്ന ക്ഷേത്രത്തിന്റെ ഭണ്ഡാരവും നീക്കം ചെയ്തു.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ. സന്തോഷ്, എൻ.
ബാബു, കെ.എസ്. ദിലീപ് എന്നിവർ മരം മുറിച്ചു മാറ്റാൻ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]