
തിരുവനന്തപുരം∙ ഹൈക്കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുകൾ ലംഘിച്ച് നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും വഴി തടസ്സപ്പെടുത്തി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളും ബാനറുകളും നീക്കാൻ നടപടിയെടുക്കാതെ കോർപറേഷൻ. അതത് പൊലീസ് സ്റ്റേഷനുകളിൽ കോർപറേഷൻ സെക്രട്ടറി പരാതി നൽകിയതോടെ ഉത്തരവാദിത്തം കഴിഞ്ഞെന്ന നിലപാടിലാണ് അധികൃതർ.
സ്റ്റാച്യു മുതൽ പുളിമൂട് വരെയും തമ്പാനൂർ മുതൽ അരിസ്റ്റോ ജംക്ഷൻ വരെയും കാൽനടയാത്രക്കാർക്ക് മാർഗതടസ്സം സൃഷ്ടിച്ച് ബോർഡുകളും കൊടിതോരണങ്ങളും നിറഞ്ഞിരിക്കുകയാണ്.
പിഎംജി, സ്റ്റാച്യു, പബ്ലിക് ഓഫിസ്, പാളയം, സെക്രട്ടേറിയറ്റിനു മുൻവശം തുടങ്ങി നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ഫ്ലെക്സ് ബോർഡുകൾ മാർഗതടസ്സം സൃഷ്ടിക്കുന്നു.
ജംക്ഷനുകളിലെ ട്രാഫിക് ഐലൻഡ്, മീഡിയൻ എന്നു തുടങ്ങി കാഴ്ചയെത്തുന്ന എല്ലായിടത്തും ചെറുതും വലുതുമായ അനധികൃത ബോർഡുകളാണ്. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട
സ്ഥാപിച്ച ബോർഡുകൾ പോലും സംഘടനകൾ നീക്കിയിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]