
കോട്ടയം ∙ സഹോദരങ്ങളായ കൃഷ്ണകുമാറിനും രതിക്കും കെഎസ്ആർടിസിയെന്നാൽ വീട്ടുകാര്യമാണ്. കാരണം കോട്ടയം ഡിപ്പോയിലെ ഡ്രൈവറായ കെ.എസ്.കൃഷ്ണകുമാർ ഓടിക്കുന്ന ബസിൽ കണ്ടക്ടറാണു കെ.എസ്.രതി.
ദീർഘദൂര സർവീസുകളിൽ സഹോദരൻ ഉണ്ടാകുന്നത് വലിയ സഹായവും ആശ്വാസവുമാണെന്നു രതി.അടിമാലിയും കോഴിക്കോടും തെങ്കാശിയുമൊക്കെ രതിക്ക് ഇപ്പോൾ വീടിനടുത്ത സ്ഥലം പോലെയാണ്. ഏറ്റുമാനൂർ വെമ്പള്ളി കളരിക്കൽ എം.വി.ശങ്കരന്റെയും (കൊച്ചി നേവൽബേസ് റിട്ട. ഉദ്യോഗസ്ഥൻ) പരേതയായ ടി.എസ്.
ചന്ദ്രലേഖയുടെയും മക്കളാണ് ഇവർ. 2011 ലാണ് രതിക്ക് ജോലി കിട്ടിയത്.
ബിഎസ്സി (മാത്സ്) ബിരുദധാരിയാണ്. കൃഷ്ണകുമാർ ഒരു വർഷം മുൻപാണ് കെഎസ്ആർടിസിയിൽ ഡ്രൈവറായത്. എല്ലാ ദിവസവും ഇവർക്ക് ഒരുമിച്ചല്ല ഡ്യൂട്ടി.
എന്നാൽ കഴിയുന്നതും അങ്ങനെ ക്രമീകരിക്കാൻ ഡിപ്പോ അധികൃതർ ശ്രമിക്കാറുണ്ടെന്നും ഇവർ പറഞ്ഞു.
പുതിയ പരിഷ്കാരങ്ങളിലൂടെ കെഎസ്ആർടിസിയുടെ സേവനം മെച്ചപ്പെടുന്നുവെന്നാണ് ഇവരുടെ അഭിപ്രായം. ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് ചാർജ് അടയ്ക്കാനുള്ള സൗകര്യം ഏറെ സഹായകരമാണ്.
തിരക്കുള്ള അവസരത്തിൽ ബാക്കി നൽകാനും തുക എണ്ണാനും മറ്റുമുള്ള ബുദ്ധിമുട്ട് ഇപ്പോൾ ഇല്ലാതായി. കെഎസ്ആർടിസിയുടെ വിവിധ ആപ്പുകൾ വഴി ബസിന്റെ സർവീസും സമയവും മനസ്സിലാക്കാനും മറ്റും കഴിയുന്നതും യാത്രക്കാർക്ക് ആശ്വാസമാണ്. പുലിയന്നൂർ തട്ടുങ്കൽ ബി.പ്രദീപാണ് (ഇലക്ട്രിഷ്യൻ) രതിയുടെ ഭർത്താവ്.
മകൾ: അഭിരാമി. കൃഷ്ണകുമാർ അവിവാഹിതനാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]