
കാഞ്ഞിരപ്പള്ളി ∙ ഓടുന്ന ബസിൽനിന്നു റോഡിലേക്കു തെറിച്ചുവീണ വിദ്യാർഥിനി പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാർഥിനി വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോയതായി നാട്ടുകാർ ആരോപിച്ചു.
ഇന്നലെ വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി– ഈരാറ്റുപേട്ട റോഡിലെ ആനിത്തോട്ടം ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.ബസ് സ്റ്റോപ്പിലെ കടയിലെ സിസിടിവിയിൽ ദൃശ്യങ്ങളിൽ ഓടുന്ന ബസിൽനിന്നു കുട്ടി തെറിച്ചു വീഴുന്നതും ബസ് നിർത്താതെ പോകുന്നതും കാണാം.
ഈരാറ്റുപേട്ട–കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന ‘വാഴയിൽ’ എന്ന സ്വകാര്യ ബസിൽനിന്നാണു വിദ്യാർഥിനി റോഡിലേക്കു തെറിച്ചുവീണത്.
കാഞ്ഞിരപ്പള്ളി ടൗണിലെ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]