
തൊഴിൽ മേള 14ന്:
കരുനാഗപ്പള്ളി ∙ നഗരസഭ ജോബ് സ്റ്റേഷന്റെയും സിഡിഎസിന്റെയും കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൽഐസിയുടെയും നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ മേള 14 നു 10.30 ന് നഗരസഭ ഓഫിസിൽ നടക്കും. എസ്എസ്എൽസി പാസായ വനിതകൾ എസ്എസ്എൽസി ബുക്ക്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകളുമായി പങ്കെടുക്കണമെന്നു എൽഐസി ഡവലപ്മെന്റ് ഓഫിസർ അറിയിച്ചു. ഫോൺ: 8826971686, 9496969399.
പ്രത്യേക സിറ്റിങ്
കൊല്ലം ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിന്റെ നേതൃത്വത്തിൽ പുതിയ അംഗങ്ങളെ ചേർക്കാനും അംശാദായം സ്വീകരിക്കുന്നതിനുമായി 15നു രാവിലെ 10 മുതൽ പുനലൂർ മുനിസിപ്പാലിറ്റിയിൽ പ്രത്യേക സിറ്റിങ് നടത്തും.
അംശദായം അടയ്ക്കാൻ എത്തുന്നവർ ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് കൊണ്ടുവരണം. ഫോൺ: 9746822396, 0474–2766843, 2950183.
സീറ്റൊഴിവ്
കൊല്ലം ∙ വടക്കേവിള ശ്രീനാരായണ കോളജ് ഓഫ് ടെക്നോളജിയിൽ ബിസിഎ, ബിഎ ഇംഗ്ലിഷ്, ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബികോം ബിസിനസ് ഇൻഫർമേഷൻ സിസ്റ്റം (കംപ്യൂട്ടർ ആപ്ലിക്കേഷൻസ്), എംകോം ഫിനാൻസ് എന്നീ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്.
0474 2723156.
അഭിമുഖം 14ന്
തട്ടാമല ∙ ഇരവിപുരം ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ബയോളജി (1 മാസം), പിഇടി എച്ച്എസ് ഗെസ്റ്റ് അധ്യാപക ഒഴിവുകളിലേക്കു 14നു രാവിലെ 11.30ന് അഭിമുഖം നടക്കും. അപേക്ഷ ക്ഷണിച്ചു
എഴുകോൺ ∙ ഗവ.പോളിടെക്നിക് കോളജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഓട്ടമൊബീൽ എൻജിനീയറിങ്, ഫയർ ആൻഡ് സേഫ്റ്റി, ഫിറ്റ്നസ് ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്, 3 മാസ കോഴ്സുകളായ – ബ്യൂട്ടിഷ്യൻ ആൻഡ് കോസ്മെറ്റോളജി, ഓട്ടോകാഡ്, ഒപ്റ്റിക്കൽ ഫൈബർ ടെക്നിഷ്യൻ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.
8590620536.
സീറ്റൊഴിവ്
ചവറ ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ എംഎ വേദാന്തം, എംഎ മലയാളം, എംഎ ഹിന്ദി, പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫിസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി എന്നീ കോഴ്സുകളിലേക്കു സീറ്റൊഴിവുണ്ട്. 18നു മുൻപ് നേരിട്ടെത്തി അഡ്മിഷൻ നേടണം.
9496711836.
പ്രവേശനം
കൊല്ലം∙ ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിൽ ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷിച്ചവർക്കുള്ള പ്രവേശനം 14ന് രാവിലെ 10 മുതൽ നടത്തും. റാങ്ക് ലിസ്റ്റ് ഐടിഐലും https://itiadmissions.kerala.gov.in/iti.php?id=9 ലും പരിശോധിക്കാം.
ഫോൺ: 0474-2712781. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]