
ചിറയിൻകീഴ്∙ശാർക്കര ദേവീക്ഷേത്ര പരിസരത്തും ക്ഷേത്രപറമ്പ് കേന്ദ്രീകരിച്ചും സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായി. രാത്രികാലങ്ങളിലും പുലർച്ചെയും ക്ഷേത്രദർശനത്തിനെത്തുന്ന വിശ്വാസികളും സമീപവാസികളും ഏറെ ദുരിതത്തിൽ. ലക്ഷങ്ങൾ മുടക്കി ശാർക്കര ഗവൺമെന്റ് യുപി സ്കൂളിനും ഗുരുക്ഷേത്രത്തിനും ഇടയ്ക്കായി പറമ്പിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പൂർണമായി പ്രവർത്തനരഹിതമായിട്ടു മാസങ്ങളായി. ക്ഷേത്രപറമ്പിലെ നാരദ പറണിനടുത്തുള്ള ഹൈമാസ്റ്റിലെയും ക്ഷേത്രത്തിനു പുറകിലായി പറമ്പു കേന്ദ്രീകരിച്ചുള്ള രണ്ട് ഹൈമാസ്റ്റുകളിലേയും ക്ഷേത്രക്കുളത്തിനു സമീപമുള്ള ഹൈമാസ്റ്റിലും ബൾബുകൾ ഫ്യൂസായി.
സന്ധ്യമയങ്ങിയാൽ പരിസരം കൂരിരുട്ടിലാണ്. തെരുവുനായ്ക്കളും ഇഴജന്തുക്കളും ക്ഷേത്രപറമ്പ് കൈയ്യടക്കിയ നിലയിലാണ്.
ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ ബന്ധപ്പെട്ട കരാറുകാരൻ യഥാസമയം നടത്തണമെന്നാണു വ്യവസ്ഥ.എന്നാൽ കെഎസ്ഇബിയും പഞ്ചായത്ത് അധികൃതരും പരസ്പരം പഴിചാരി നടപടിയെടുക്കുന്നതിൽ നിന്നു ബോധപൂർവം ഒഴിവാകുന്നതായി പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]