
റാന്നി ∙ പെരുമ്പാമ്പുകളെ ഭയന്ന് വഴി നടക്കാനും കൃഷിയിടങ്ങളിലിറങ്ങാനും പറ്റാത്ത സ്ഥിതി. ദിവസമെന്നോണം ജനവാസ കേന്ദ്രങ്ങളിൽ പാമ്പുകളെ കാണുന്നു. ഡിപ്പോപടി–ചെങ്ങറമുക്ക് റോഡിൽ വ്യാഴാഴ്ച രാത്രി പെരുമ്പാമ്പിനെ കണ്ടതാണ് അവസാന സംഭവം.
റോഡിനു കുറുകെ കടക്കുകയായിരുന്നു പാമ്പ്. വാഹനങ്ങൾ നിർത്തിക്കൊടുത്തതു മൂലം പാമ്പിനു മുകളിലൂടെ കയറിയിറങ്ങിയില്ല.
കോഴിക്കൂടുകളിലും പുരയിടങ്ങളിലും വഴിയോരങ്ങളിലുമെല്ലാം തുടരെ പാമ്പുകളെത്തുന്നു.
അടുത്തയിടെ കൊല്ലമുള, മോതിരവയൽ, കീക്കൊഴൂർ, ഉതിമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി ഇരുപതോളം പാമ്പുകളെ വനം വകുപ്പിന്റെ ദ്രുതകർമ സേനയും അംഗീകൃത പാമ്പ് പിടുത്തക്കാരും ചേർന്നു ചാക്കിലാക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]